യൂറോപ്പിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ നാഷനൽ കോൺഫറൻസ് ഏപ്രിൽ 18 മുതൽ 20 വരെ ബ്രിസ്റ്റോളിൽ
ലണ്ടൻ ∙ യൂറോപ്പിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ ഏറ്റവും വലിയ ആത്‌മീയ സംഗമമായ 22–ാമത് എംപിഎ യുകെയുടെ നാഷനൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ലണ്ടൻ ∙ യൂറോപ്പിലെ മലയാളി പെന്തകോസ്ത് സമൂഹത്തിന്റെ ഏറ്റവും വലിയ ആത്‌മീയ സംഗമമായ 22–ാമത് എംപിഎ യുകെയുടെ നാഷനൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ പട്ടണത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 2025 ഏപ്രിൽ 18, 19, 20 തീയതികളിൽ നടത്തപ്പെടുന്ന കോൺഫറൻസിൽ മലയാളി പെന്തകോസ്റ്റൽ അസോസിയേഷൻ പ്രസിഡന്റ് റവ. ബിനോയ് എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. കോൺഫറൻസിൽ പാസ്റ്റർ ബി. മോനച്ചൻ മുഖ്യ പ്രസംഗകനായിരിക്കും.
ഇത്തവണത്തെ കോൺഫറൻസിൽ കൂടുതൽ യുവ തലമുറയുടെ പങ്കാളിത്തത്തോടെ ഏറെ മികവാർന്ന നിലയിൽ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. ഇംഗ്ലണ്ടിലെ ദൈവസഭകളിലെ ശുശ്രുഷയിൽ പ്രയോജനപ്പെടുന്ന അനുഗ്രഹീതരായ ഗായകരെ ഉൾപ്പെടുത്തി എം പി എ ക്വയർ പ്രാക്റ്റീസ് നടത്തുന്നതിനുള്ള ക്രമീകരണം പുരോഗമിക്കുന്നയായി ക്വയർ കോഓർഡിനേറ്റർ പാസ്റ്റർ ബ്ലസൻ കെ. തോമസ് അറിയിച്ചു.
ഞായറാഴ്ച പൊതു ആരാധനയോടെ കോൺഫറൻസ് അവസാനിക്കും. കോൺഫറൻസിന്റെ വിജയത്തിനായി ജനറൽ കമ്മറ്റിയിൽ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് (സെക്രട്ടറി), പാസ്റ്റർ പി. സി. സേവ്യർ (ജോ. സെക്രട്ടറി), പാസ്റ്റർ ജിനു മാത്യു (ട്രഷറർ) എന്നിവർ പ്രവർത്തനങ്ങൾ വിലയിരുത്തി.