സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ജനുവരി 11, 12 തീയതികളിൽ
സെന്റ് സ്റ്റീഫൻസ് ഇടവകയുടെ കാവൽപിതാവും,സഭയിലെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ജനുവരി 11ന് ആഘോഷിക്കും. യുകെ ,യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസന മെത്രാപ്പൊലീത്ത അബ്രഹാം മാർ സ്തെഫനോസ് പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.

ബിർമിങ്ഹാം ∙ സെന്റ് സ്റ്റീഫൻസ് ഇടവകയുടെ കാവൽപിതാവും,സഭയിലെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ജനുവരി 11ന് ആഘോഷിക്കും. യുകെ ,യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസന മെത്രാപ്പൊലീത്ത അബ്രഹാം മാർ സ്തെഫനോസ് പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.ഇടവക വികാരി ഫാ.മാത്യു എബ്രഹാം ,ഫാ .കാൽവിൻ പൂവത്തൂർ എന്നിവർ സഹ കാർമ്മികർ ആകും.
11ന് വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥനയ്ക്കും തുടർന്ന് നടക്കുന്ന ധ്യാനപ്രസംഗത്തിന് ഫാ.കാൽവിൻ പൂവത്തൂർ നേതൃത്വം നൽകും. ജനുവരി 12 ന് രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരം, വിശുദ്ധ മൂന്നിൻമേൽ കുർബാന, പ്രസംഗം, പ്രദിക്ഷണം ,ആശിർവാദം എന്നിവ നടക്കും.തുടർന്ന് സ്നേഹവിരുന്ന്, ലേലം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കുമെന്ന് ഇടവക വികാരി ഫാ.മാത്യു എബ്രഹാം, ട്രസ്റ്റി ഡെനിൻ തോമസ് ,സെക്രട്ടറി പ്രവീൺ തോമസ് എന്നിവർ അറിയിച്ചു.
(വാർത്ത : ജോർജ് മാത്യു)