പ്രസംഗത്തിനിടെ മുഖത്തേക്ക് കേക്ക്; പോരാട്ടത്തിന്റെ അടയാളപ്പെടുത്തലുകളിൽ അഭിമാനമെന്ന് മുൻ ധനമന്ത്രി
മെക്ക്ലെന്‍ബര്‍ഗിലെ വെസ്റ്റേൺ പൊമറേനിയ സംസ്ഥാനത്തിലെ റൈഗഫ്സ്വാള്‍ഡിലാണ് സംഭവം. പ്രചാരണത്തിന്റെ ഭാഗമായി ലിൻഡ്നർ പ്രസംഗിക്കുന്നതിനിടെയാണ് യുവതി കേക്ക് എറിഞ്ഞത്.

ബര്‍ലിന്‍∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജര്‍മനിയുടെ മുൻ ധനമന്ത്രിയും എഫ്ഡിപി നേതാവുമായ ക്രിസ്റ്റ്യൻ ലിന്‍ഡ്നറുടെ മുഖത്തേക്ക് യുവതി കേക്ക് വലിച്ചെറിഞ്ഞു.
മെക്ക്ലെന്‍ബര്‍ഗിലെ വെസ്റ്റേൺ പൊമറേനിയ സംസ്ഥാനത്തിലെ റൈഗഫ്സ്വാള്‍ഡിലാണ് സംഭവം. പ്രചാരണത്തിന്റെ ഭാഗമായി ലിൻഡ്നർ പ്രസംഗിക്കുന്നതിനിടെയാണ് യുവതി കേക്ക് എറിഞ്ഞത്.
ആദ്യം പരിഭ്രമിച്ചെങ്കിലും മുഖം തുടച്ച ശേഷം മുഖത്തു പതിച്ച കേക്കിൽ നിന്ന് അൽപമെടുത്ത് തിരികെ യുവതിക്ക് നൽകുകയും ചെയ്താണ് ലിൻഡ്നർ പ്രതികരിച്ചത്. ക്രീം നല്ലതാണെന്നും പോരാട്ടത്തിന്റെ ഇത്തരം അടയാളപ്പെടുത്തലുകൾ അണിയുന്നതിൽ അഭിമാനമാണെന്ന് പറഞ്ഞ് പ്രസംഗം തുടരുകയും ചെയ്തു കൊണ്ടാണ് പ്രശ്നം നിസാരമാക്കിയത്.
ഇടതു പാര്‍ട്ടിക്കാരിയായ യുവതിയാണ് എഫ്ഡിപി നേതാവിന്റെ മുഖത്തേയ്ക്ക് കേക്ക് എറിഞ്ഞത്. ഷേവിംഗ് ക്രീമില്‍ നിന്ന് നിര്‍മ്മിച്ച വ്യാജ കേക്കാണിതെന്ന് പ്രാദേശിക എഫ്ഡിപി വക്താവും ദൃക്സാക്ഷിയും ആരോപിച്ചു. അതേസമയം യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ കേക്ക് വലിച്ചെറിയാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ല.