യുകെയിലെ മാഞ്ചസ്റ്ററിൽ മലയാളി നഴ്സിന് കുത്തേറ്റ് പരുക്ക്; യുവാവ് അറസ്റ്റിൽ

യുകെയിൽ മലയാളി നഴ്സിന് ഡ്യൂട്ടിക്കിടയിൽ കുത്തേറ്റു.
യുകെയിൽ മലയാളി നഴ്സിന് ഡ്യൂട്ടിക്കിടയിൽ കുത്തേറ്റു.
യുകെയിൽ മലയാളി നഴ്സിന് ഡ്യൂട്ടിക്കിടയിൽ കുത്തേറ്റു.
ലണ്ടൻ ∙ യുകെയിൽ മലയാളി നഴ്സിന് ഡ്യൂട്ടിക്കിടയിൽ കുത്തേറ്റു. മാഞ്ചസ്റ്റർ റോയൽ ഓൾഡ്ഹാം എൻഎച്ച്എസ് ആശുപത്രിയിൽ ജോലി ചെയ്യുന്ന അച്ചാമ്മ ചെറിയാനാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച രാത്രി 11.30ന് ആയിരുന്നു സംഭവം. എന്നാൽ സംഭവ ദിവസം മലയാളി നഴ്സിനാണ് കുത്തേറ്റത് എന്ന വിവരം പുറത്തു വന്നിരുന്നില്ല. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ റൗമോൺ ഹക്ക് (37) എന്നയാളാണ് അച്ചാമ്മയെ ആക്രമിച്ചത്.
കഴുത്തിന് പിന്നിൽ പരുക്കേറ്റ അച്ചാമ്മ ചെറിയാൻ ചികിത്സയിൽ തുടരുകയാണ്. അക്രമിയെ റിമാൻഡ് ചെയ്തതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു. അക്യൂട്ട് മെഡിക്കൽ വിഭാഗം യൂണിറ്റിൽ ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ റൗമോൺ ഹക്ക് അച്ചാമ്മയെ ആക്രമിക്കുക ആയിരുന്നു എന്നാണ് പ്രാഥമിക വിവരം.
നരഹത്യാശ്രമത്തിനാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. കഴിഞ്ഞ 10 വർഷമായി റോയൽ ഓൾഡ്ഹാം ആശുപത്രിയിൽ ജോലി ചെയ്തു വരികയാണ് അച്ചാമ്മ ചെറിയാൻ. ആക്രമണത്തിന് ഇരയായ നഴ്സിനും കുടുംബത്തിനും എല്ലാവിധമായ പിന്തുണയും നൽകുമെന്ന് പൊലീസ് അറിയിച്ചു.