ഒഐസിസി അയർലൻഡ് വാട്ടർഫോർഡ് റിപ്പബ്ലിക്ക് ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

വാട്ടർഫോർഡ് ∙ ഒഐസിസി അയർലൻഡ് വാട്ടർഫോർഡ് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷവും, കുടുംബ സംഗമവും വാട്ടർഫോർഡ് വാമ ഓഡിറ്റോറിയത്തിൽ വച്ച് വർണ്ണാഭമായി നടത്തപ്പെട്ടു.

വാട്ടർഫോർഡ് ∙ ഒഐസിസി അയർലൻഡ് വാട്ടർഫോർഡ് റിപ്പബ്ലിക്ക് ദിനാഘോഷവും, കുടുംബ സംഗമവും വാട്ടർഫോർഡ് വാമ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. വാട്ടർഫോർഡ് യൂണിറ്റ് പ്രസിഡൻറ് പ്രിൻസ് കെ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ വാട്ടർഫോർഡ് ഡെപ്യൂട്ടി മേയർ ആഡം വൈസ് കൗൺസിലർമാരായ എമോൺ ക്വിൽനൻ, ജിം ഡാർസി എന്നിവർ പങ്കെടുത്തു സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി സെബിൻ ജോസ് സ്വാഗതം ആശംസിച്ചു. ഒഐസിസി അയർലൻഡ് പ്രഡിഡന്റ് ലിങ്ക് വിൻസ്റ്റർ മാത്യു, ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, ഗ്രേസ് ജേക്കബ് എന്നിവർ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. നാല് വിഭാഗങ്ങളായി തിരിച്ചുള്ള കളറിങ്, ഡ്രോയിങ്, പെയിന്റിങ് മത്സരങ്ങളിൽ കുട്ടികൾ വളരെ ആവേശത്തോടെ പങ്കെടുക്കുകയും, വിജയികളായ കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
എഞ്ചൽ ബീറ്റ്‌സിന്റെ ഗാനമേളയും ഒഐസിസി കുടുംബാംഗങ്ങലുടെ കലാപ്രകടനങ്ങളും, എലൈറ്റ് ക്യാറ്ററേഴ്സ് ആൻഡ് ഇവെന്റ്‌സിന്റെ സ്വാദിഷ്ടമായ ഭക്ഷണവും എല്ലാവരും ആസ്വദിച്ചു. ഒഐസിസി അയർലൻഡ് വൈസ് പ്രസിഡന്റ് ജോർജ്‌കുട്ടി പുന്നമട കൃതജ്ഞത രേഖപ്പെടുത്തി യോഗം അവസാനിച്ചു.
(വാർത്ത : റോണി കുരിശിങ്കൽപറമ്പിൽ)