സ്വീഡനിലെ പഠനകേന്ദ്രത്തിലെ വെടിവയ്പ്: മരണസംഖ്യ 11 ആയി

സ്റ്റോക്കോം∙ സ്വീഡനിലെ ഓറെബ്രോ നഗരത്തിലെ പഠനകേന്ദ്രത്തിലുണ്ടായ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. ഇതിൽ അക്രമിയും ഉൾപ്പെടുന്നു. പരുക്കേറ്റ ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റോക്കോം നഗരത്തിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് ഓറെബ്രോ. 20 വയസ്സു പിന്നിട്ടവരും കുടിയേറ്റക്കാരും പഠിക്കുന്ന

സ്റ്റോക്കോം∙ സ്വീഡനിലെ ഓറെബ്രോ നഗരത്തിലെ പഠനകേന്ദ്രത്തിലുണ്ടായ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. ഇതിൽ അക്രമിയും ഉൾപ്പെടുന്നു. പരുക്കേറ്റ ആറുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്റ്റോക്കോം നഗരത്തിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് ഓറെബ്രോ. 20 വയസ്സു പിന്നിട്ടവരും കുടിയേറ്റക്കാരും പഠിക്കുന്ന ക്യാംപസ് റിസ്ബെർഗ്സ്കയിലാണ് വെടിവയ്പുണ്ടായത്. സ്വീഡനിലെ രാജാവും രാജ്ഞിയും പ്രധാനമന്ത്രിയും പഠനകേന്ദ്രം സന്ദർശിച്ചു.
35 വയസ്സുള്ള തൊഴിൽരഹിതനായ പ്രതിക്ക് പ്രത്യയശാസ്ത്രപരമായ ഉദ്ദേശ്യങ്ങളൊന്നുമില്ലെന്ന് സ്വീഡിഷ് പൊലീസ് പറഞ്ഞു. അക്രമി ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്. പ്രതി സംഭവസ്ഥലത്ത് തന്നെ സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു.