പുതുവർഷത്തിന്റെ തുടക്കത്തിൽ ജർമനിയിൽ ഇലക്ട്രിക് കാറുകളുടെ വിൽപനയിൽ ഗണ്യമായ വർധന. ടെസ്​ല കാറുകളുടെ വില്‍പന ഉയർന്നിട്ടുണ്ട്. ജനുവരിയില്‍ മൊത്തം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന 34,498 കാറുകള്‍ (ബിഇവികള്‍) നിരത്തിലിറങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 53.5 ശതമാനമാണ് വര്‍ധന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ പുതുവർഷത്തിന്റെ തുടക്കത്തിൽ ജർമനിയിൽ ഇലക്ട്രിക് കാറുകളുടെ വിൽപനയിൽ ഗണ്യമായ വർധന. ടെസ്​ല കാറുകളുടെ വില്‍പന ഉയർന്നിട്ടുണ്ട്. ജനുവരിയില്‍ മൊത്തം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന 34,498  കാറുകള്‍ (ബിഇവികള്‍) നിരത്തിലിറങ്ങി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 53.5 ശതമാനമാണ് വര്‍ധന.

ഫെഡറല്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (കെബിഎ) പ്രഖ്യാപിച്ചതുപോലെ എല്ലാ പുതിയ റജിസ്ട്രേഷനുകളുടെയും വിഹിതം 16.6 ശതമാനമാണ്.പുതുതായി റജിസ്ററര്‍ ചെയ്ത ഇലക്ട്രിക് കാറുകളുടെ എണ്ണം ജനുവരിയിലെ  പുതിയ റെക്കോര്‍ഡാണ്. ടെസ്​ല വിപണി വിഹിതം ഇടിഞ്ഞുവെങ്കിലും ഇലക്ട്രിക് കാറുകളുടെ വര്‍ധനവ് വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നു. വര്‍ഷത്തിന്‍റെ തുടക്കത്തില്‍ കര്‍ശനമാക്കിയ CO2 ഫ്ലീറ്റ് പരിധിയില്‍ മികച്ച സ്ഥാനത്ത് തുടരുന്നതിന് നിര്‍മ്മാതാക്കള്‍ 2024 മുതല്‍ 2025 വരെ പുതിയ ബിഇവി റജിസ്ട്രേഷനുകള്‍ മാറ്റിവച്ചതാണ് ഇതിന് കാരണം.

ADVERTISEMENT

അമിതമായ CO2 ഉദ്വമനത്തിന് നിര്‍മ്മാതാക്കള്‍ പിഴ അടയ്ക്കേണ്ടി വരും. വൈദ്യുത കാറുകളുടെ ശക്തമായ കുതിച്ചുചാട്ടത്തിനിടയിലും ടെസ്ല വാഹനങ്ങളുടെ റജിസ്ട്രേഷനിലെ മാന്ദ്യമാണ്. വിവാദ ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള യുഎസ് കാര്‍ നിര്‍മ്മാതാവ് കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ 59 ശതമാനം കുറച്ച് വാഹനങ്ങള്‍ ജനുവരിയില്‍ ജര്‍മനിയില്‍ നിരത്തിലിറക്കി. ഇവൈ അനുസരിച്ച്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ടെസ്​ലയുടെ വിഹിതം 14ല്‍ നിന്ന് നാല് ശതമാനമായി കുറഞ്ഞു. ഗ്രേറ്റ് ബ്രിട്ടനില്‍ ടെസ്​ലയുടെ വില്‍പ്പന ഏകദേശം പന്ത്രണ്ട് ശതമാനം ഇടിഞ്ഞു.

ഫ്രാന്‍സില്‍ ടെസ്​ലയുടെ വില്‍പ്പന റിപ്പോര്‍ട്ടിംഗ് മാസത്തില്‍ 63 ശതമാനവും സ്വീഡനിലും നോര്‍വേയിലും 44 ശതമാനവും നെതര്‍ലാന്‍ഡില്‍ 42 ശതമാനവും കുറഞ്ഞു. മറ്റ് ഇയു രാജ്യങ്ങളിലും, ഇലക്ട്രിക്കല്‍ വില്‍പ്പനയിലെ പ്രവണത അടുത്തിടെ  മുകളിലേക്ക് ആണ്. ഇറ്റലി, ഡെന്‍മാര്‍ക്ക്, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ ശക്തമായ വളര്‍ച്ചയുണ്ടായി. ഫ്രാന്‍സില്‍, ഇലക്ട്രിക് കാറുകളുടെ എണ്ണം വിപണിയില്‍ സ്തംഭനാവസ്ഥയിലാണ്, അത് മൊത്തത്തില്‍ കുറയുന്നു, ജര്‍മനിയില്‍ കഴിഞ്ഞ വര്‍ഷം ഇലക്ട്രിക് കാറുകളുടെ വില്‍പ്പന പാടേ തകര്‍ന്നിരുന്നു. 

English Summary:

Electric car registration rises in Germany

Show comments