വാലന്റൈൻസ് ഡേയിലെ യൂറോ മില്യൻസ് ടിക്കറ്റിന് അടിച്ചത് 713 കോടി രൂപ; 'ഭാഗ്യവാനെ' തിരഞ്ഞ് യുകെയിലെ നാഷനൽ ലോട്ടറി

വാലന്റൈൻസ് ഡേയിൽ നടന്ന യൂറോ മില്യൻസ് ലോട്ടറി നറുക്കെടുപ്പിൽ യുകെയിൽ വിറ്റ ടിക്കറ്റിന് 65 മില്യൻ പൗണ്ട് സമ്മാനം ലഭിച്ചതായി യുകെ നാഷനൽ ലോട്ടറി ഓപ്പറേറ്ററായ ആൽവിൻ അധികൃതർ അറിയിച്ചു. ഏകദേശം 713 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ് സമ്മാനം.
വാലന്റൈൻസ് ഡേയിൽ നടന്ന യൂറോ മില്യൻസ് ലോട്ടറി നറുക്കെടുപ്പിൽ യുകെയിൽ വിറ്റ ടിക്കറ്റിന് 65 മില്യൻ പൗണ്ട് സമ്മാനം ലഭിച്ചതായി യുകെ നാഷനൽ ലോട്ടറി ഓപ്പറേറ്ററായ ആൽവിൻ അധികൃതർ അറിയിച്ചു. ഏകദേശം 713 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ് സമ്മാനം.
വാലന്റൈൻസ് ഡേയിൽ നടന്ന യൂറോ മില്യൻസ് ലോട്ടറി നറുക്കെടുപ്പിൽ യുകെയിൽ വിറ്റ ടിക്കറ്റിന് 65 മില്യൻ പൗണ്ട് സമ്മാനം ലഭിച്ചതായി യുകെ നാഷനൽ ലോട്ടറി ഓപ്പറേറ്ററായ ആൽവിൻ അധികൃതർ അറിയിച്ചു. ഏകദേശം 713 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ് സമ്മാനം.
ലണ്ടൻ ∙ വാലന്റൈൻസ് ഡേയിൽ നടന്ന യൂറോ മില്യൻസ് ലോട്ടറി നറുക്കെടുപ്പിൽ യുകെയിൽ വിറ്റ ടിക്കറ്റിന് 65 മില്യൻ പൗണ്ട് സമ്മാനം ലഭിച്ചതായി യുകെ നാഷനൽ ലോട്ടറി ഓപ്പറേറ്ററായ ആൽവിൻ അധികൃതർ അറിയിച്ചു. ഏകദേശം 713 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ് സമ്മാനം. എന്നാൽ സമ്മാനം ആർക്കെന്ന വിവരം ലോട്ടറി വകുപ്പിന് ലഭ്യമായിട്ടില്ല. ലഭ്യമായാലും രഹസ്യമായി സൂക്ഷിക്കാൻ വിജയിക്ക് നിർദേശിക്കാം. ലക്കി സ്റ്റാർസ് 3 ഉം10 ഉം ഉള്ള 04, 14, 31, 36, 38 തുടങ്ങിയ നമ്പറുകൾക്കാണ് ജാക്ക്പോട്ട് തുക നേടാനായത്. രണ്ടര പൗണ്ടാണ് ഒരു ടിക്കറ്റിന്റെ വില. എല്ലാ ആഴ്ചകളിലും ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് യൂറോ മില്യൻസ് നറുക്കെടുപ്പ്.
വെള്ളിയാഴ്ച ദിവസം ടിക്കറ്റ് എടുത്തവർ പരിശോധിച്ച് വിജയിച്ചതായി കരുതുന്നുവെങ്കിൽ യുകെ നാഷനൽ ലോട്ടറി ഓപ്പറേറ്ററായ ആൽവിനെ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഭാഗ്യവനെ തേടി 65,341,620.50 യുകെ പൗണ്ടാണ് കാത്തിരിക്കുന്നത്. അന്ന് തന്നെ നടന്ന യൂറോ മില്യൻസ് ‘യുകെ മില്യനയർ മേക്കർ’ നറുക്കെടുപ്പിൽ 14 യുകെക്കാർക്ക് ഒരു മില്യൻ പൗണ്ട് വീതം സമ്മാനം നേടുവാൻ കഴിഞ്ഞുവെന്നും ആൽവിൻ അധികൃതർ പറഞ്ഞു.
HVXX35391, HVXZ64951, JTXJ35656, MTXD66106, MVXX07807, TTWX85392, TTXB49420, TVXL10345, TVXM66825, TVZC41873, VVXJ00395, VVXJ08441, XVXN25566, ZTXH30125 എന്നീ നമ്പറുകളുള്ള ടിക്കറ്റുകൾക്ക് ആണ് ഒരു മില്യൻ പൗണ്ട് വീതം ലഭിക്കുക. നറുക്കെടുപ്പ് കഴിഞ്ഞ് 180 ദിവസത്തിനുള്ളിൽ വിജയികൾക്ക് സമ്മാനം ക്ലെയിം ചെയ്യാം. വിജയികളായ കളിക്കാർക്ക് സമ്മാനം ക്ലെയിം ചെയ്യുമ്പോൾ പേര് നൽകണോ അതോ അജ്ഞാതനായി തുടരണോ എന്ന് തീരുമാനിക്കാം.
യുകെയിലെ നാഷനൽ ലോട്ടറിയുടെ ചരിത്രത്തിൽ വലിയ വിജയങ്ങളുടെ പട്ടികയിൽ 23-ാം സ്ഥാനത്താണ് ഇത്തവണത്തെ തുക. 2022 ജൂലൈയിൽ പേര് വെളിപ്പെടുത്താത്ത വിജയി അവകാശപ്പെട്ട 195 മില്യൻ പൗണ്ടായിരുന്നു യുകെയിലെ ഏറ്റവും വലിയ യൂറോ മില്യൻ ജാക്ക്‌പോട്ട്. അതേ വർഷം മേയ് 10ന് നടന്ന നറുക്കെടുപ്പിൽ ലക്കി ഡിപ്പ് ടിക്കറ്റിനൊപ്പം ഗ്ലോസെസ്റ്ററിൽ നിന്നുള്ള ജോയും ജെസ് ത്വെയ്റ്റും 184 മില്യൻ പൗണ്ട് നേടിയെടുത്തിരുന്നു. 2024 നവംബറിൽ പേര് വെളിപ്പെടുത്താത്ത മറ്റൊരാൾ നേടിയ 177 മില്യൻ പൗണ്ട് ആണ് മൂന്നാമത്തെ ഏറ്റവും വലിയ സമ്മാന തുക. നാഷനൽ ലോട്ടറിയുടെ വെബ്‌സൈറ്റ് പ്രകാരം യുകെയിൽ ഒൻപത് യൂറോ മില്യൻ സമ്മാനങ്ങൾ ക്ലെയിം ചെയ്യാനുണ്ട്.
യുകെയെ കൂടാതെ അൻഡോറ, ഓസ്ട്രിയ, ബെൽജിയം, ഫ്രാൻസ്, അയർലൻഡ്, ഐൽ ഓഫ് മാൻ, ലിച്ചെൻസ്റ്റീൻ, ലക്സംബർഗ്, മൊണാക്കോ, പോർച്ചുഗൽ, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരും യൂറോ മില്യന്‍സ് ലോട്ടറി നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ട്. എല്ലാ തവണയും ഇത്രത്തോളം ഉയർന്ന തുക ലഭ്യമാകില്ല. ചിലപ്പോഴൊക്കെ വിജയി ഇല്ലാത്ത അവസരങ്ങളും ഉണ്ടാകാറുണ്ട്. ഇങ്ങനെ വിജയി ഇല്ലാതെ പോകുന്ന നറുക്കെടുപ്പിലെ സമ്മാന തുക കൂടി ചേർത്താണ് ഓരോ തവണയും നറുക്കെടുപ്പ് നടക്കുക.
യൂറോ മില്യൻസ് ടിക്കറ്റ് കൂടാതെ യുകെയിൽ മാത്രം നറുക്കെടുക്കുന്ന 1 പൗണ്ട് മുതൽ 2 പൗണ്ട് വരെ വിലയുള്ള നിരവധി ലോട്ടറികളും വിവിധ ദിവസങ്ങളിലായി നറുക്കെടുപ്പ് നടത്തുന്നുണ്ട്.