ഫാമിലി വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സമൂഹമാധ്യമ താരത്തിന്റെ ഭർത്താവ് അറസ്റ്റിൽ, പ്രതികരിച്ച് താരം

വീസ തട്ടിപ്പ് കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അന്ന ഗ്രേസിന്റെ ഭർത്താവ് അറസ്റ്റിൽ. വയനാട് കൽപ്പറ്റ സ്വദേശിയായ ജോൺസനാണ് അറസ്റ്റിലായത്. യുകെയിലേക്ക് കുടുംബ വീസ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.

കൽപ്പറ്റ ∙ വീസ തട്ടിപ്പ് കേസിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അന്ന ഗ്രേസിന്റെ ഭർത്താവ് അറസ്റ്റിൽ. വയനാട് കൽപ്പറ്റ സ്വദേശിയായ ജോൺസനാണ് അറസ്റ്റിലായത്. യുകെയിലേക്ക് കുടുംബ വീസ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. കേസിൽ അന്ന ഗ്രേസും പ്രതിയാണ്. ഇവർ മുൻകൂർ ജാമ്യമെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ നാല് എഫ്ഐആർ നിലവിലുണ്ടെന്നും റിപ്പോർട്ട്.
അതേസമയം സംഭവത്തിൽ അന്ന പ്രതികരിച്ചു. 'ഒരു വിഡിയോ ചെയ്തതിന്റെ ഭാഗമായുള്ളതാണ് നിലവിലെ എഫ്ഐആറുകൾ. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിളിപ്പിച്ചപ്പോഴെല്ലാം സ്റ്റേഷനിൽ പോയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ല'. വളരെ അവിചാരിതമായാണ് കഴിഞ്ഞ ദിവസം തന്റെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും കേസുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും അന്ന പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ആളുകളാണ് അന്നയെ പിന്തുടരുന്നത്. എന്നെ വിശ്വസിക്കുന്നവരോട് ഒരു വാക്ക് എന്ന അടികുറിപ്പോടെയാണ് അന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്.