കനത്ത സുരക്ഷയോടു കൂടെ ജര്‍മനിയില്‍ കാര്‍ണിവല്‍ ആഘോഷം തുടങ്ങി. മഹിളകളുടെ കാര്‍ണിവലായ വൈബര്‍ ഫാസ്റ്റ്നാഹ്റ്റ് ദിവസമായ വ്യാഴാഴ്ച രാവിലെ മുതല്‍ തുടങ്ങിയ ആഘോഷങ്ങള്‍, പ്രത്യേകിച്ച് കൊളോണ്‍, ഡ്യൂസല്‍ഡോര്‍ഫ് തുടങ്ങിയ നഗരങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്കൊപ്പമാണ് തദ്ദേശീയര്‍ കാര്‍ണിവല്‍ ആഘോഷിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളോണ്‍ ∙ കനത്ത സുരക്ഷയോടു കൂടെ ജര്‍മനിയില്‍ കാര്‍ണിവല്‍ ആഘോഷം തുടങ്ങി. മഹിളകളുടെ കാര്‍ണിവലായ വൈബര്‍ ഫാസ്റ്റ്നാഹ്റ്റ് ദിവസമായ വ്യാഴാഴ്ച രാവിലെ മുതല്‍ തുടങ്ങിയ ആഘോഷങ്ങള്‍, പ്രത്യേകിച്ച് കൊളോണ്‍, ഡ്യൂസല്‍ഡോര്‍ഫ് തുടങ്ങിയ നഗരങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്കൊപ്പമാണ് തദ്ദേശീയര്‍ കാര്‍ണിവല്‍ ആഘോഷിച്ചത്. ജര്‍മനിയിലെ പൊതുപരിപാടികള്‍ക്കിടെ അടുത്തിടെയുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് കൂടുതല്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

മാര്‍ച്ച് 5 ന് ആഘോഷങ്ങള്‍ സമാപിക്കും. ജര്‍മന്‍ നഗരങ്ങളിൽ സമീപ മാസങ്ങളില്‍ പൊതുജനങ്ങള്‍ക്കെതിരായ നിരവധി ആക്രമണങ്ങള്‍ക്ക് ശേഷമാണ് സുരക്ഷ ശക്തമാക്കിയത്.

ADVERTISEMENT

കാര്‍-റാമിങ് ആക്രമണങ്ങളില്‍ നിന്ന് പരിരക്ഷിക്കുന്നതിന് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. അതേസമയം ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തി.

നഗരമധ്യത്തില്‍ ഇതുവരെ വലിയ അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കൊളോണ്‍ പൊലീസ് മേധാവി ജോഹന്നസ് ഹെര്‍മന്‍സ് വ്യാഴാഴ്ച പറഞ്ഞു. വ്യാഴാഴ്ച സംസ്ഥാനത്ത് 9,900 പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു എന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഹെര്‍ബര്‍ട്ട് റ്യൊള്‍സ് പറഞ്ഞു.

ADVERTISEMENT

മാര്‍ച്ച് മൂന്നിനാണ് കാര്‍ണിവലിന്റെ പ്രധാന ദിവസം. ഏതാണ്ട് ഒരുദശലക്ഷം ആളുകള്‍ ജര്‍മനിയിലെ കാര്‍ണിവല്‍ ഉത്സവത്തില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. തിങ്കളാഴ്ച കൊളോണ്‍, ഡ്യൂസല്‍ഡോര്‍ഫ് എന്നീ നഗരങ്ങളിലെ കാര്‍ണിവല്‍ പരേഡില്‍ ആളുകള്‍ വിവിധ വേശത്തിൽ ഫ്ളോട്ടുകള്‍ ഒരുക്കിയാണ് പങ്കെടുക്കുന്നത്.

English Summary:

Carnival celebrations in Germany kicked off