യുകെയിൽ വംശീയാക്രമണത്തിന് ഇരയായി മലയാളി കുടുംബം; ദുരനുഭവം നേരിട്ടത് മലപ്പുറം സ്വദേശിനിക്കും ഭർത്താവിനും

ലിങ്കൺക്ഷർ∙ യുകെയിൽ മലയാളി നഴ്സും കുടുംബവും വംശീയാക്രമണത്തിന് ഇരയായി.
ലിങ്കൺക്ഷർ∙ യുകെയിൽ മലയാളി നഴ്സും കുടുംബവും വംശീയാക്രമണത്തിന് ഇരയായി.
ലിങ്കൺക്ഷർ∙ യുകെയിൽ മലയാളി നഴ്സും കുടുംബവും വംശീയാക്രമണത്തിന് ഇരയായി.
ലിങ്കൺക്ഷർ∙ യുകെയിൽ മലയാളി നഴ്സും കുടുംബവും വംശീയാക്രമണത്തിന് ഇരയായി. ഗ്രാന്തം ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന മലയാളി നഴ്സായ ട്വിങ്കിൾ സാമും കുടുംബവും മാർച്ച് 1ന് വൈകിട്ട് 7.30 ന് ഷോപ്പിങ് കഴിഞ്ഞ് മടങ്ങവെയാണ് വംശീയ അധിക്ഷേപത്തിന് ഇരയായത്.
ദമ്പതികളെ ബ്രിട്ടിഷ് യുവതി വംശീയമായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതായി ട്വിങ്കിൾ അറിയിച്ചു. ആദ്യം ഭർത്താവ് സാനുവിനെ ശാരീരികമായി ആക്രമിക്കുകയും പിന്നീട് ട്വിങ്കിളിനെ ബലമായി റോഡിലേക്ക് തള്ളിയിടുകയും ചെയ്തതായിട്ടാണ് റിപ്പോർട്ട്. സാരമായ പരുക്കുകൾക്ക് പുറമെ ട്വിങ്കിളിന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) അനുഭവപ്പെട്ടു.
പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബം തങ്ങളുടെ പ്രാദേശിക പാർലമെന്റ് അംഗത്തിന്റെയും കൗൺസിലറുടെയും സഹായം തേടിയിട്ടുണ്ട്. ഈ ആക്രമണം യുകെയിലെ ഇന്ത്യൻ സമൂഹത്തിൽ വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഭയം ജനിപ്പിക്കാനും സുരക്ഷിതത്വബോധം ഇല്ലാതാക്കാനും സാധ്യതയുണ്ടെന്ന് ഒട്ടനവധി പ്രദേശവാസികൾ അഭിപ്രായപ്പെട്ടിരുന്നു. സമൂഹ മാധ്യമത്തിലൂടെ തങ്ങളുടെ അനുഭവം പങ്കുവെച്ച കുടുംബത്തിന് ബ്രിട്ടിഷുകാർ ഉൾപ്പെടെ ഒട്ടനവധി സഹൃദയർ സഹായ വാഗ്ദാനങ്ങൾ അറിയിച്ചിട്ടുണ്ട്. ട്വിങ്കിൾ മലപ്പുറം നിലമ്പൂർ സ്വദേശിനിയാണ്.