കെന്റിലെ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി

യുകെയിലെ കെന്റിൽ ദുഃഖങ്ങളെ കനലിലെരിയിച്ച് നടന്ന 'ആറ്റുകാൽ പൊങ്കാല' ഭക്തിസാന്ദ്രമായി
യുകെയിലെ കെന്റിൽ ദുഃഖങ്ങളെ കനലിലെരിയിച്ച് നടന്ന 'ആറ്റുകാൽ പൊങ്കാല' ഭക്തിസാന്ദ്രമായി
യുകെയിലെ കെന്റിൽ ദുഃഖങ്ങളെ കനലിലെരിയിച്ച് നടന്ന 'ആറ്റുകാൽ പൊങ്കാല' ഭക്തിസാന്ദ്രമായി
കെന്റ്∙ യുകെയിലെ കെന്റിൽ ദുഃഖങ്ങളെ കനലിലെരിയിച്ച് നടന്ന 'ആറ്റുകാൽ പൊങ്കാല' ഭക്തിസാന്ദ്രമായി. കെന്റിലെ അയ്യപ്പ ടെംപിൾ, ഹിന്ദു സമാജം എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊങ്കാലയിൽ പ്രാർഥനകളോടെ പുണ്യം നുകർന്നത് നൂറുകണക്കിന് വിശ്വാസികളാണ്.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തരാണ് പൊങ്കാല ചടങ്ങിൽ പങ്കെടുത്തതെന്ന് സംഘാടകർ പറഞ്ഞു. കെന്റിലെ മെയ്ഡ്സ്റ്റോൺ സിറ്റിങ്ബോൺ റോഡിന് സമീപം പ്രത്യേകമായി ഒരുക്കിയ സ്ഥലത്ത് വെച്ചാണ് ഭക്തർ ഒരുക്കിയ അടുപ്പുകൾ എരിഞ്ഞത്. ചടങ്ങുകൾക്ക് പൂജാരി വിഷ്ണു രവി കാർമികത്വം വഹിച്ചു.