യുകെയിലെ മലയാളി യുവ വ്യവസായി ടിജോ ജോസഫിന് വീണ്ടും രാജ്യാന്തര നേട്ടം

Mail This Article
ന്യൂപോർട്ട് ∙ യുകെയിലെ മലയാളി യുവ വ്യവസായി ടിജോ ജോസഫിന് വീണ്ടും രാജ്യാന്തര നേട്ടം. ആഗോളതലത്തിൽ ബിസിനസ് രംഗത്ത് മികച്ച നേട്ടങ്ങൾ സ്വന്തമാക്കുന്നവർക്ക് ഗ്ലോബൽ ഇന്ത്യൻ ബിസിനസ് ഫോറം നൽകുന്ന അവാർഡ് സ്വിറ്റ്സർലൻഡിലെ സൂറിക്കില്‍ നടന്ന ചടങ്ങിൽ ടിജോ ഏറ്റുവാങ്ങി.
എക്സലൻസ് ഇൻ മൾട്ടി ഇൻഡസ്ട്രി അവാർഡാണ് മോർഗേജ്, ആരോഗ്യപരിപാലനം, സാമ്പത്തിക സേവനങ്ങള്‍, ബ്യൂട്ടി ഇൻഡസ്ട്രീസ് എന്നീ മേഖലകളിൽ സ്ഥാപനങ്ങൾ ഉള്ള ടിജോയ്ക്ക് ലഭിച്ചത്. ആമ്പിള്‍ മോര്‍ട്ഗേജ്, ആർക്ക് ക്യാപിറ്റൽ, കെയർ ക്രൂ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സർവീസസ്, നേക്കർ ഹെയർ ആൻഡ് ബ്യൂട്ടി സലൂൺ, ഹീത്ത്ഫീല്‍ഡ്സ് റസിഡന്‍ഷ്യല്‍ ഹോം എന്നിവയ്ക്ക് നേതൃത്വം നൽകുന്ന ടിജോയുടെ ഏറ്റവും പുതിയ സംരംഭമായ റിവ്യൂ ബിയുടെ ലോഞ്ചിങ്ങും ഇതോടനുബന്ധിച്ച് നടന്നു.
സ്വിസ് പാർലമെൻറ് അംഗങ്ങളായ ജീൻ ഫിലിപ്പീ പിൻ്റോ, ഡൊണാറ്റോ സ്കോഗ്നാമിലിഗിയോ എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.കോട്ടയം അയര്‍കുന്നം സ്വദേശിയായ ടിജോ വെയില്‍സിലെ ന്യൂപോര്‍ട്ട് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.