ലണ്ടൻ ∙ മാഞ്ചസ്റ്ററിലെ ക്രിസ്റ്റി കാൻസർ ആശുപത്രിയുടെ ധനശേഖരണാർഥം സാഹസിക കാർ യാത്രയ്ക്ക് തയാറെടുക്കുകയാണ് നാലംഗ മലയാളി സംഘം. ഏപ്രിൽ 14ന് എയർപോർട്ടിന് സമീപത്തെ മോസ് നൂക്ക് ഇന്ത്യൻ റസ്റ്ററന്റ് പരിസരത്ത് നിന്ന് യാത്രയ്ക്ക് തുടക്കമാകും. സാബു ചാക്കോ, ഷോയി ചെറിയാൻ, റെജി തോമസ്, ബിജു.പി.മാണി എന്നിവരാണ് സംഘത്തിലുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

14 ന് രാവിലെ 11നും 12നും ഇടയിൽ യാത്ര ഫ്ലാഗ് ഓഫ് ചെയ്യാൻ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പ്രമുഖർ എത്തിച്ചേരും. ജെൻ കെന്റ് (കമ്യൂണിറ്റി ഫണ്ട് റെയ്സിങ് ഓഫിസർ, ദി ക്രിസ്റ്റി ചാരിറ്റി), യുക്മ പ്രസിഡന്റ് അഡ്വ. എബി  സെബാസ്റ്റ്യൻ എന്നിവരോടൊപ്പം വിവിധ മലയാളി അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും ഫ്ളാഗ് ഓഫിൽ പങ്കെടുക്കും. 

ADVERTISEMENT

വർഷങ്ങളായുള്ള തയാറെടുപ്പുകൾക്ക് ശേഷമാണ് യാത്ര. 14ന്  ആരംഭിക്കുന്ന സാഹസിക യാത്ര സൂര്യനസ്തമിക്കാത്ത ഗ്രേറ്റ് ബ്രിട്ടന്റെ മണ്ണിലെ മാഞ്ചസ്റ്ററിൽ നിന്നും ഫ്രാൻസ്, ബെൽജിയം, ജർമനി, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ, ക്രൊയേഷ്യ, ഹംഗറി, ബോസ്നിയ, മോണ്ടനോഗ്രോ, സെർബിയ, റൊമാനിയ, തുർക്കി, ജോർജിയ, റഷ്യ, കസഖ്സ്ഥാൻ, ചൈന എന്നിവിടങ്ങളിലൂടെ നേപ്പാൾ വഴി കേരളത്തിലെത്തും.  ഏകദേശം 60 ദിവസങ്ങൾ  കൊണ്ട് രണ്ട് ഭൂഖണ്ഡങ്ങളും 20 രാജ്യങ്ങളും സഞ്ചരിച്ചാണ് സംഘം കേരളത്തിലെത്തുന്നത്. 

കേരളത്തിൽ നിന്നും  ഓഗസ്റ്റ് 20ന്ഇ തേ റൂട്ടിലൂടെ തിരികെ മാഞ്ചസ്റ്ററിൽ എത്തിച്ചേരുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്രയിലൂടെ അനേകം രാജ്യങ്ങൾ കാണുവാനും അവരുടെ സംസ്കാരവും പൈതൃകവും മനസ്സിലാക്കുവാനും സാധിക്കും എന്നുള്ള ഒരു വലിയ ആത്മവിശ്വാസമാണ് യാത്രികരായ നാലു പേരെയും ഈ സാഹസിക യാത്രയ്ക്ക് പ്രചോദനമാകുന്ന മറ്റൊരു കാരണം. അതേസമയം അനേകായിരം കാൻസർ രോഗികൾക്ക് താങ്ങും തണലും  അഭയവുമായ മാഞ്ചസ്റ്ററിലെ  കാൻസർ ചികിത്സാ കേന്ദ്രമായ  ക്രിസ്റ്റി ആശുപത്രിയിലേക്കുള്ള ധനശേഖരണവും യാത്രയുടെ പ്രധാന ലക്ഷ്യമാണ്,

English Summary:

Pravasi Malayalis set to travel to raise funds for the Christie Cancer Hospital in Manchester

Show comments