അപ്രതീക്ഷിതമായി ഹീത്രൂ വിമാനത്താവളം അടച്ചതോടെ ആകാശത്തും പെരുവഴിയിലും കുടുങ്ങിയത് പതിനായിരങ്ങൾ. ജോലി, ചികിൽസ, മരണാനന്തര കർമങ്ങൾ, ഹോളിഡേ, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കായി യാത്ര പുറപ്പെട്ടവരും പുറപ്പെടാനൊരുങ്ങിയവരുമായി ലക്ഷങ്ങളാണ് എന്തുചെയ്യുമെന്നറിയാതെ വലഞ്ഞത്. ബ്രിട്ടനിലും യൂറോപ്പിലും മാത്രമല്ല, ലോകമെങ്ങുമുള്ള യാത്രക്കാരെ ഹീത്രൂവിലെ പ്രതിസന്ധി ബാധിച്ചു.

അപ്രതീക്ഷിതമായി ഹീത്രൂ വിമാനത്താവളം അടച്ചതോടെ ആകാശത്തും പെരുവഴിയിലും കുടുങ്ങിയത് പതിനായിരങ്ങൾ. ജോലി, ചികിൽസ, മരണാനന്തര കർമങ്ങൾ, ഹോളിഡേ, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കായി യാത്ര പുറപ്പെട്ടവരും പുറപ്പെടാനൊരുങ്ങിയവരുമായി ലക്ഷങ്ങളാണ് എന്തുചെയ്യുമെന്നറിയാതെ വലഞ്ഞത്. ബ്രിട്ടനിലും യൂറോപ്പിലും മാത്രമല്ല, ലോകമെങ്ങുമുള്ള യാത്രക്കാരെ ഹീത്രൂവിലെ പ്രതിസന്ധി ബാധിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപ്രതീക്ഷിതമായി ഹീത്രൂ വിമാനത്താവളം അടച്ചതോടെ ആകാശത്തും പെരുവഴിയിലും കുടുങ്ങിയത് പതിനായിരങ്ങൾ. ജോലി, ചികിൽസ, മരണാനന്തര കർമങ്ങൾ, ഹോളിഡേ, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കായി യാത്ര പുറപ്പെട്ടവരും പുറപ്പെടാനൊരുങ്ങിയവരുമായി ലക്ഷങ്ങളാണ് എന്തുചെയ്യുമെന്നറിയാതെ വലഞ്ഞത്. ബ്രിട്ടനിലും യൂറോപ്പിലും മാത്രമല്ല, ലോകമെങ്ങുമുള്ള യാത്രക്കാരെ ഹീത്രൂവിലെ പ്രതിസന്ധി ബാധിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙  അപ്രതീക്ഷിതമായി ഹീത്രൂ വിമാനത്താവളം അടച്ചതോടെ ആകാശത്തും പെരുവഴിയിലും കുടുങ്ങിയത് പതിനായിരങ്ങൾ. ജോലി, ചികിൽസ, മരണാനന്തര കർമങ്ങൾ, ഹോളിഡേ, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കായി  യാത്ര പുറപ്പെട്ടവരും പുറപ്പെടാനൊരുങ്ങിയവരുമായി ലക്ഷങ്ങളാണ് എന്തുചെയ്യുമെന്നറിയാതെ വലഞ്ഞത്. ബ്രിട്ടനിലും യൂറോപ്പിലും മാത്രമല്ല, ലോകമെങ്ങുമുള്ള യാത്രക്കാരെ ഹീത്രൂവിലെ പ്രതിസന്ധി ബാധിച്ചു.

നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലേറെ വിമാനങ്ങളാണ് 24 മണിക്കൂറിനിടെ റദ്ദാക്കപ്പെട്ടത്. ഇരുന്നൂറോളം വിമാനങ്ങൾ ബ്രിട്ടന്റെ അന്തരീക്ഷത്തിൽ മണിക്കൂറുകൾ അധികപ്പറക്കൽ നടത്തിയാണ് താൽകാലിക ലാൻഡിങ്ങിന് പരിസരത്തെ വിമാനത്താവളങ്ങളിൽ റൺവേ കണ്ടെത്തിയത്. സ്റ്റാൻസ്റ്റഡ്, ലുട്ടൻ, ഗാട്ട്വിക്ക്, ലണ്ടൻ സിറ്റി, ഗ്ലാസ്ഗോ, മാഞ്ചസ്റ്റർ, ബർമിങ്ങാം  എന്നീ എയർപോർട്ടുകൾക്കു പുറമെ പല വിമാനങ്ങളും ബ്രിട്ടനിലെതന്നെ മറ്റു വിമാനത്താവളങ്ങളുടെയും  ഫ്രാൻസ്, ബൽജിയം ജർമനി തുടങ്ങി  പല യൂറോപ്യൻ രാജ്യങ്ങളുടെയും സഹായം തേടിയാണ് നിലം തൊട്ടത്. ചില വിമാനങ്ങൾ എങ്ങും ഇറങ്ങാതെ പാതിവഴി യാത്ര അവസാനിപ്പിച്ച് തിരിച്ചുപോയി.  

ADVERTISEMENT

∙മൂന്നു മണിയോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു
വിമാനത്താവളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന പടിഞ്ഞാറൻ ലണ്ടനിലെ പവർ സ്റ്റേഷനിലുണ്ടായ തീപിടുത്തമാണ് ഇന്നലെ രാവിലെ വിമാനത്താവളത്തിന്റെ പ്രവർത്തനം പൊടുന്നനെ സ്തംഭിപ്പിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിന്റെ പ്രവർത്തനം നിലച്ച വാർത്ത ആശങ്കയോടെയാണ് ലോകം ശ്രവിച്ചത്.  വൈദ്യുതി ഇല്ലാതായതോടെ വിമാനത്താവളം അടച്ചിടുകയല്ലാതെ  അധികൃതർക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നു.  അർധരാത്രിവരെ സർവീസുകൾ നിർത്തിയെന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ വൈദ്യുതി ബന്ധം പുഃനസ്ഥാപിച്ചു. ഇതോടെ സർവീസുകളും തുടങ്ങി. എന്നാൽ താളം തെറ്റിയ പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലാകാൻ ഇനിയും മണിക്കൂറുകൾ വേണ്ടിവരും. വാമാനത്താവളം തുറന്നെങ്കിലും എയർലൈൻ കമ്പനികളിൽനിന്നും കൃത്യമായ അറിയിപ്പു ലഭിക്കാതെ യാത്രക്കാരാരും വിമാനത്താവളത്തിലേക്ക് വരരുതെന്ന് അറിയിപ്പുണ്ട്.

Screengrab:X/PawlowskiMario

∙ പ്രഥമ പരിഗണന റീലൊക്കേഷനും റീപാട്രിയേഷനും
വന്ന വിമാനങ്ങൾ തിരിച്ചയക്കുന്നതിനും പലയിടത്തായി ഇറങ്ങിയ വിമാനങ്ങളുടെ റീലൊക്കേഷനുമാണ് ആദ്യം പ്രാധാന്യം നൽകുന്നത്. ഇതിനു ശേഷമാകും ഷെഡ്യൂൾഡ് സർവീസുകൾ ആരംഭിക്കുക.

ADVERTISEMENT

തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയോ ഭീകരരുടെ പങ്കോ ഉണ്ടോയെന്ന് കൗണ്ടർ ടെററിസം പൊലീസിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നുണ്ട്. നിലവിൽ ഇത്തരത്തിലുള്ള, സൂചനകൾ ഒന്നുമില്ലെന്നാണ് മെട്രോപോളിറ്റൻ പൊലീസ് വ്യക്തമാക്കുന്നത്.

വൈകിട്ടോടെ ഭാഗികമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണമായും പൂർവസ്ഥിതിയിലെത്താൻ  എപ്പോൾ സാധിക്കുമെന്ന കാര്യം ഉറപ്പിലാതെ തുടരുകയാണ്. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം വ്യോമയാന മന്ത്രാലയമോ വിമാനത്താവള അധികൃതരോ നൽകുന്നില്ല.

ADVERTISEMENT

∙ 16,000 വീടുകളും ആയിരക്കണക്കിന് സ്ഥാപനങ്ങളും ഇരുട്ടിൽ
പവർസ്റ്റേഷനിലെ തീപിടിത്തം നിയന്ത്രണവിധേയമായെങ്കിലും വൈകുന്നേരവും  തീ പൂർണമായും അണയ്ക്കാനായില്ല. ശക്തമായ പുക ഇപ്പോഴും പവർസ്റ്റേഷനിൽ നിന്നും ഉയർന്നുകൊണ്ടിരിക്കുകയാണ്. വിമാനത്താവളത്തിനു പുറമെ ഈ പ്രദേശത്തെ 16,000 വീടുകളിലും ആയിരക്കണക്കിന് സ്ഥാപനങ്ങളിലും വൈദ്യുതി നിലച്ചിരിക്കുകയാണ്.

നാഷനൽ ഗ്രിഡിന്റെ സഹായത്തോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചാണ് വിമാനത്താവളം വീണ്ടും തുറന്നത്. ബ്രിട്ടിഷ് എയർവേസ് ഹീത്രൂവിൽ നിന്നുള്ള എല്ലാ വിമാനസർവീസുകളും നാളെ വരെ നിർത്തിവച്ചതായി അറിയിച്ചു. മുംബൈയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം (എ.ഐ.129)പാതിവഴി തിരിച്ചു പോന്നു. ഡൽഹിയിൽനിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനം (എ.ഐ-161) ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു.

∙ ഉത്തരം കിട്ടാൻ നിരവധി ചോദ്യങ്ങൾ
വൈദ്യുതി സബ്സ്റ്റേഷനിലെ തീ അണയ്ക്കാനും വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാനുമാണ് മുൻഗണന എങ്കിലും സംഭവത്തെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രിയുടെ വക്താവ് വ്യക്തമാക്കി. നാഷനൽ ഗ്രിഡ്. സിവിൽ ഏവിയേഷൻ അഥോറിറ്റി, നാഷനൽ എയർ ട്രാഫിക് സർവീസ്, എമർജൻസി സർവീസുകൾ എന്നിവയുടെയെല്ലാം സഹകരണത്തോടെ അതിവേഗം പ്രതിസന്ധി പരിഹരിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

∙ കാർഗോ സർവീസിൽ ഉണ്ടായത് ശതകോടികളുടെ നഷ്ടം
യാത്രക്കാർക്ക് ഉണ്ടായതുപോലെ തന്നെ പ്രതിസന്ധിയാണ് കാർഗോ സർവീസിലും ഉണ്ടായത് ലോകത്തിലെ തന്നെ ഏറ്റവും വലിയ എയർ കാർഗോ ഹബ്ബാണ് ഹീത്രു. കഴിഞ്ഞവർഷം 234 സ്ഥലങ്ങളിലേക്കായി 190 ബില്യൻ പൗണ്ടിന്റെ ഗുഡ്സാണ് ഹീത്രൂ വഴി കയറ്റിയിറക്കിയത്. ബ്രിട്ടനിലേക്കുള്ള കാർഗോ സർവീസിന്റെ 48 ശതമാനവും നടക്കുന്നത് ഹീത്രൂ വഴിയാണ്. മരുന്നുകൾ, ഫ്രഷ് ഫ്രൂട്ട്, പച്ചക്കറികൾ, ബുക്കുകൾ, ടെക്നിക്കൽ ഐറ്റങ്ങൾ, പൂക്കൾ, തുടങ്ങി മൃഗങ്ങൾ വരെ ഈ കാർഗോ സർവീസിലുണ്ട്. ഇവയെല്ലാം ഇന്നലെ ഒറ്റയടിക്ക് സ്തംഭിച്ചു. വിലമതിക്കാനാവാത്ത നഷ്ടമാണ് ഇതിലൂടെ ആയിരക്കണക്കിന് ആളുകൾക്ക് ഉണ്ടാകുക.

ദിവസം 1351 വിമാനങ്ങൾ ടേക്ക് ഓഫും ലാൻഡിംങ്ങും നടത്തുന്ന വിമാനത്താവളമാണ് ലണ്ടൻ ഹീത്രൂ. 83.9 മില്യൻ യാത്രക്കാരാണ് കഴിഞ്ഞവർഷം ഹീത്രൂവിലൂടെ യാത്ര ചെയ്തത്. 

English Summary:

Tens of thousands were stranded in the air and on the highways after Heathrow Airport was unexpectedly closed.