സെന്റ് പാട്രിക്സ് ഡേ പരേഡിൽ ടള്ളമോർ ഇന്ത്യൻ അസോസിയേഷന് ഇരട്ട പുരസ്‌കാരം

അയർലൻഡിലെ ടള്ളമോറിൽ സെന്റ് പാട്രിക്സ് ദിനത്തിൽ നടന്ന പരേഡിൽ ടള്ളമോർ ഇന്ത്യൻ അസോസിയേഷൻ ഇരട്ട പുരസ്‌കാരം നേടി.

ടള്ളമോർ∙ അയർലൻഡിലെ ടള്ളമോറിൽ സെന്റ് പാട്രിക്സ് ദിനത്തിൽ നടന്ന പരേഡിൽ ടള്ളമോർ ഇന്ത്യൻ അസോസിയേഷൻ ഇരട്ട പുരസ്‌കാരം നേടി. മികച്ച എന്റർടൈനിങ് വിഭാഗത്തിലും ജനപ്രിയ വിഭാഗത്തിലുമാണ് അസോസിയേഷൻ പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയത്.
ഇന്ത്യൻ തനത് കലാരൂപങ്ങളായ ഭരതനാട്യം, ഗുജറാത്തി ഗർബ നൃത്തം, കുട്ടികളുടെ സിനിമാറ്റിക് നൃത്തം, കുട്ടികളുടെ ദഫ് മുട്ട് എന്നിവ ഐറിഷുകാരടക്കമുള്ളവരുടെ ശ്രദ്ധ ആകർഷിച്ചു. വിവിധ വേഷവിധാനങ്ങളോടെയും ഐറിഷ് പതാകയുമേന്തി മലയാളികൾ ഉൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാർ പരേഡിൽ പങ്കെടുത്തു.
ടിറ്റോ ജോസഫ്, അബിൻ ജോസഫ്, സോണി ചെറിയാൻ, ബെന്നി ബേബി, ജോബിൻസ് സി. ജോസഫ്, അഞ്ജു കെ. തോമസ്, രശ്മി ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.