യുകെയിൽ പൊതുജനാരോഗ്യത്തിന് ഭാവിയിൽ ഏറ്റവും വലിയ ഭീഷണി ഉയർത്താൻ സാധ്യതയുള്ള 24 പകർച്ചവ്യാധികളുടെ ഒരു പുതിയ നിരീക്ഷണ പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഈ അസുഖങ്ങളിൽ ചിലത് കോവിഡ് പോലെ ആഗോള പാൻഡെമിക് സാധ്യതയുള്ള വൈറസുകളാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെയിൽ പൊതുജനാരോഗ്യത്തിന് ഭാവിയിൽ ഏറ്റവും വലിയ ഭീഷണി ഉയർത്താൻ സാധ്യതയുള്ള 24 പകർച്ചവ്യാധികളുടെ ഒരു പുതിയ നിരീക്ഷണ പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഈ അസുഖങ്ങളിൽ ചിലത് കോവിഡ് പോലെ ആഗോള പാൻഡെമിക് സാധ്യതയുള്ള വൈറസുകളാണ്. മറ്റുള്ളവ ചികിത്സകൾ ഇല്ലാത്തതും ആരോഗ്യത്തിന് കാര്യമായ ദോഷം വരുത്തുന്നതുമായ രോഗങ്ങളാണ്.

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) റിപ്പോർട്ട് പ്രകാരം പക്ഷിപ്പനിയും, കാലാവസ്ഥാ വ്യതിയാനവും മൂലമുണ്ടാകുന്ന മറ്റ് രോഗങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. പട്ടികയിൽ ഉൾപ്പെട്ട രോഗങ്ങൾക്ക് വാക്സീനുകൾ, മരുന്നുകൾ എന്നിവ തയാറാക്കുന്നതിനും പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിനുമാണ്‌ ഇത്തരത്തിൽ ഒരു പട്ടിക പുറത്തുവിടാൻ ഉണ്ടായ കാരണമെന്ന് യുകെഎച്ച്എസ്എ പറഞ്ഞു.

ADVERTISEMENT

24 രോഗങ്ങളുടെ യുകെഎച്ച്എസ്എ പട്ടിക
അഡെനോവൈറസ്, ലസ്സ പനി, നോറോവൈറസ്, മെർസ്, എബോള (മാർബർഗ് പോലുള്ള സമാന വൈറസുകൾ), ഫ്ലാവിവിരിഡേ (ഡെങ്കി, സിക്ക, ഹെപ്പറ്റൈറ്റിസ് സി എന്നിവ ഇതിൽ ഉൾപ്പെടുന്നു), ഹാന്റവൈറസ്, ക്രിമിയൻ-കോംഗോ രക്തസ്രാവ പനി, പനി (പക്ഷി പനി ഉൾപ്പെടെയുള്ള സീസണൽ അല്ലാത്തത്), നിപ വൈറസ്, ഒരോപൗച്ചെ, റിഫ്റ്റ് വാലി പനി, അക്യൂട്ട് ഫ്ലാസിഡ് മൈലിറ്റിസ്, ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി), എംപോക്സ്, ചിക്കുൻഗുനിയ, ആന്ത്രാക്സ്, ക്യു പനി, എന്ററോബാക്ടീരിയേസി (പ്ലേഗിന് കാരണമാകുന്ന ഇ. കോളി, യെർസിനിയ പെസ്റ്റിസ് പോലുള്ളവ), തുലാരീമിയ, മൊറാക്സെല്ലേസി (ശ്വാസകോശം, മൂത്രം, രക്തപ്രവാഹം എന്നിവയിൽ അണുബാധ ഉണ്ടാക്കുന്നവ), ഗൊണോറിയ, സ്റ്റാപ്ലൈലോകോക്കസ്, ഗ്രൂപ്പ് എ, ബി സ്ട്രെപ്പ്.

English Summary:

UKHSA highlights pathogens of greatest risk to public health