മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇന്ന് ബർലിനിൽ എത്തിച്ചേരും.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇന്ന് ബർലിനിൽ എത്തിച്ചേരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇന്ന് ബർലിനിൽ എത്തിച്ചേരും. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഭാഗമായ ഓറിയന്റൽ ഓർത്തഡോക്സ് സഭകളും ജർമനിയിലെ പ്രൊട്ടസ്റ്റന്റ് സഭകളും തമ്മിലുള്ള ഡയലോഗിന്റെ മുഖ്യാതിഥിയായിട്ടാണ് പരിശുദ്ധ കാതോലിക്കാ ബാവാ ബർലിനിൽ എത്തുന്നത്.

മാർച്ച് 26 മുതൽ 28 വരെയാണ് ഇകെഡി (Evangelische Kirche in Deutschland) ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ ഡയലോഗ് നടക്കുന്നത്. ജർമനിയിലെ ഇരുപത് പ്രൊട്ടസ്റ്റന്റ് സഭകളുടെ കൂട്ടായ്മയായ ഇകെഡിയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും തമ്മിലുള്ള ഈ സംവാദം 1983 മുതൽ നടന്നുരുന്നത്.

ADVERTISEMENT

 കാതോലിക്കാ ബാവാ ജർമനിയിലെ ഇതര ഓർത്തഡോക്സ് സഭകളുടേയും കത്തോലിക്കാ സഭയുടെയും അധ്യക്ഷന്മാരുമായും, ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുമായും വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും. മാർച്ച് 30ന് ജർമനി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും.

യുകെ-യൂറോപ്പ്-ആഫ്രിക്കാ ഭദ്രാസന മെത്രാപ്പൊലീത്ത  ഏബ്രഹാം മാർ സ്തേഫാനോസ് ഉൾപ്പെടെയുള്ള പ്രതിനിധി സംഘം കാതോലിക്കാ ബാവായെ അനുഗമിക്കും. മാർച്ച് 31ന് സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങും.

English Summary:

His Holiness Baselios Marthoma Mathews III, Catholicos of the East and Metropolitan of Malankara, Supreme Patriarch of the Malankara Orthodox Syrian Church, will arrive in Berlin today.