ഡബ്ലിൻ സിറോ മലബാർ സഭയുടെ ഈ വർഷത്തെ നോമ്പുകാല ധ്യാനം 28, 29, 30 തീയതികളിൽ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിൽ (Our Lady of Victories Catholic Church, Ballymun Rd, Glasnevin, Dublin, D09 Y925) നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ ഡബ്ലിൻ സിറോ മലബാർ സഭയുടെ ഈ വർഷത്തെ നോമ്പുകാല ധ്യാനം 28, 29, 30 തീയതികളിൽ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിൽ (Our Lady of Victories Catholic Church, Ballymun Rd, Glasnevin, Dublin, D09 Y925) നടക്കും. വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെയും, ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 9 വരെയും, ഞായറാഴ്ച ഉച്ചയ്ക്ക് 12:30 മുതൽ 4 വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാന ദിവസങ്ങളിൽ  കുർബാന, ആരാധന, വചന പ്രഘോഷണം എന്നിവയോടൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

അമേരിക്കയിലെ മരിയൻ ടിവി-യുടെ ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്‌ടറുമായ  പി. ഡി. ഡൊമിനിക്കാണ് ദിവ്യകാരുണ്യ അനുഭവ നോമ്പുകാല ധ്യാനം നയിക്കുന്നത്. ഫിലഡൽഫിയയിൽ നിന്നുള്ള  പി. ഡി. ഡൊമിനിക് ക്യൂൻ മേരി മിനിസ്ട്രി, മറിയൻ യൂക്രിസ്റ്റിക് മിനിസ്ട്രി എന്നിവയുടെയും ചെയർമാനാണ്.

ADVERTISEMENT

ഡബ്ലിനിൽ എത്തിയ  പി. ഡി. ഡൊമിനിക്കിനെ അയർലൻഡ് സിറോ മലബാർ സഭയുടെ നാഷനൽ കോഓർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട്, ഡബ്ലിൻ സിറോ മലബാർ സഭയുടെ ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി, നാഷനൽ പാസ്റ്ററൽ കൗൺസിൽ ട്രസ്റ്റി ബിനോയ് ജോസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

ധ്യാന ദിവസങ്ങളിൽ ഡബ്ലിനിലെ മറ്റു കുർബാന സെന്ററുകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല. നോമ്പുകാല ദിവ്യകാരുണ്യാനുഭവ നവീകരണ ധ്യാനത്തിലേക്ക് ഏല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സിറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.

English Summary:

Dublin Syro-Malabar Church's Lenten Retreat will begin on March 28th.