സിറോ മലബാർ അയർലൻഡ് ഡബ്ലിൻ റീജനൽ പിതൃവേദിയുടെ നേതൃത്വത്തിൽ പോപ്പിൻട്രി കമ്മ്യൂണിറ്റി സ്പോർട്സ് സെന്ററിൽ വച്ച് നടന്ന സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരം റീജനൽ ഡയറക്‌ടർ റവ. ഫാ. സിജോ ജോൺ ഉദ്ഘാടനം ചെയ്തു.

സിറോ മലബാർ അയർലൻഡ് ഡബ്ലിൻ റീജനൽ പിതൃവേദിയുടെ നേതൃത്വത്തിൽ പോപ്പിൻട്രി കമ്മ്യൂണിറ്റി സ്പോർട്സ് സെന്ററിൽ വച്ച് നടന്ന സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരം റീജനൽ ഡയറക്‌ടർ റവ. ഫാ. സിജോ ജോൺ ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ സിറോ മലബാർ അയർലൻഡ് ഡബ്ലിൻ റീജനൽ പിതൃവേദിയുടെ നേതൃത്വത്തിൽ പോപ്പിൻട്രി കമ്മ്യൂണിറ്റി സ്പോർട്സ് സെന്ററിൽ വച്ച് നടന്ന സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരം റീജനൽ ഡയറക്‌ടർ  ഫാ. സിജോ ജോൺ ഉദ്ഘാടനം ചെയ്തു. ഫാ. സെബാൻ സെബാസ്റ്റ്യൻ, ഫാ. ബൈജു കണ്ണംപിള്ളി, ഫാ. ജിൻസ് വാളിപ്ലാക്കർ, ഫാ. പ്രിയേഷ്, എസ്എംസിസി ഡബ്ലിൻ റീജനൽ ട്രസ്റ്റി ബെന്നി ജോൺ, ട്രസ്റ്റി സെക്രട്ടറി ജിമ്മി ആന്റണി, ജോയിന്റ് സെക്രട്ടറി ടോം ജോസ് എന്നിവർ ആശംസകൾ അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ റീജനൽ പിതൃവേദി പ്രസിഡന്റ് സിബി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. ജിത്തു മാത്യു നന്ദി രേഖപ്പെടുത്തി.

സൂപ്പർ ഡാഡ് ബാഡ്മിന്റൺ മത്സരത്തിന്റെ സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനദാനവും സിറോ മലബാർ അയർലൻഡ് നാഷനൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയകാട്ടിൽ നിർവഹിച്ചു. സിറോ മലബാർ ഡബ്ലിൻ റീജിയണിലെ 36 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. പോപ്പിൻട്രി കമ്മ്യൂണിറ്റി സ്പോർട്സ് സെന്ററിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഡബ്ലിൻ റീജനിലെ 36 ടീമുകൾ പങ്കെടുത്തു.

ADVERTISEMENT

ആവേശകരമായ മത്സരത്തിൽ പിസ്‌ബറോ മാസ് സെന്ററിലെ ബാസ്റ്റിൻ ജെയിംസും രാജേഷ് ജോണും സ്പൈസ് വില്ലേജ് ഇന്ത്യൻ കുസീൻ നൽകിയ € 501 രൂപയും സിറോ മലബാർ പിതൃവേദിയുടെ എവർ ട്രോളിങ് ട്രോഫിയും നേടി. ബ്ലൂചിപ്സ് ടൈൽസ് കമ്പനി സ്പോൺസർ ചെയ്ത 301 യൂറോ കാഷും പിതൃവേദിയുടെ എവർ ട്രോളിങ് ട്രോഫിയും ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മാസ് സെന്ററിലെ ജെറി നോബിളും പ്രകാശ് കുഞ്ചുകുട്ടനും രണ്ടാം സ്ഥാനം കരസ്ഥമാക്കി.

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ മാസ് സെന്ററിലെ ജോജോ ജോർജും സിജിൻ സിറിയക്കും മൂന്നാം സ്ഥാനം ലഭിച്ചു. സണ്ണി ജോസ് സ്പോൺസർ ചെയ്ത 201 യൂറോ കാഷും സിറോ മലബാർ പിതൃവേദിയുടെ എവർ ട്രോളിങ് ട്രോഫിയും ഇവർക്ക് ലഭിച്ചു. സോർട്‌സ് മാസ് സെന്ററിലെ ആൽവിൻ ജോണിയും ദീപു ജോസും വിൻസന്റ് നിരപ്പേൽ സ്പോൺസർ ചെയ്ത 101 യൂറോയുടെ കാഷ് പ്രൈസ് നേടി.

ADVERTISEMENT

സഭായോഗം സെക്രട്ടറി ബിനോയ് ജോസ്, സീജോ കാച്ചപ്പിള്ളി, ജോയിച്ചൻ മാത്യു, ബിനുജിത് സെബാസ്റ്റ്യൻ എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു. ഫിബ്സ്ബറോ ട്രസ്റ്റി ജോമോനും സോണൽ ട്രസ്റ്റി ബെന്നി ജോണും ടൂർണമെന്റ് റഫറിമാരായിരുന്നു. പിതൃവേദി മാസ് സെന്റർ പ്രസിഡന്റുമാരായ രാജു കുന്നക്കാട്ട്, ജിത്തു മാത്യു, ഫ്രാൻസിസ് ജോസ്, രാജേഷ് ജോൺ, ടോജോ ജോർജ്, സണ്ണി ജോസ്, ബാബു, ജിൻസ്, ആരോൺ, ഫ്രാൻസിസ് ജോസഫ്, ബേബി ബാസ്റ്റിൻ, ആന്റണി, ജോഷി എന്നിവർ ബാഡ്മിന്റൺ ടൂർണമെന്റ് സുഗമമായി നടത്തുന്നതിന് നേതൃത്വം നൽകി.

English Summary:

Fr. Sijo John inaugurated Super Dad Badminton Tournament in Dublin.