വാട്ടർഫോഡിൽ വനിതാ ദിനാഘോഷം ഇന്ന്; എസ്തർ അനിൽ മുഖ്യാതിഥി

Mail This Article
വാട്ടർഫോഡ് ∙ അയർലൻഡിലെ വാട്ടർഫോർഡിൽ ഇന്ന് വനിതാ ദിനാഘോഷം നടക്കും. വാട്ടർഫോഡ് മലയാളി അസോസിയേഷന്റെ വനിതാ സംഘടനയായ ‘ജ്വാല’യുടെ നേതൃത്വത്തിലാണ് വനിതാ ദിനാഘോഷം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 4.30 മുതൽ 8.30 വരെ വാട്ടർഫോർഡിലെ എലൈറ്റ് ഇവന്റ് ഹാളിൽ വെച്ച് നടക്കുന്ന ആഘോഷത്തിൽ സിനിമാ താരം എസ്തർ അനിൽ മുഖ്യാതിഥിയായി പങ്കെടുക്കും. വിശ്വാസ് ഫൂഡ്സിന്റെ മാനേജിങ് ഡയറക്‌ടർ ബിജി സോണിയെ ജ്വാല ആദരിക്കും.
വിപുലമായ സ്റ്റേജ് ഷോയോടുകൂടി സംഘടിപ്പിച്ചിട്ടുള്ള ആഘോഷരാവിൽ ഏഞ്ചൽ ബീറ്റ്സിന്റെ ഗാനമേള, കുട്ടികളുടെ ഫാൻസി ഡ്രസ് മത്സരം, വനിതകളുടെയും കുട്ടികളുടെയും മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ രണ്ടാഴ്ചകളിലായി നടത്തിയ വിവിധ മത്സരങ്ങളുടെ ഫലപ്രഖ്യാപനവും റാഫിൾ ടിക്കറ്റ് നറുക്കെടുപ്പും ഉണ്ടായിരിക്കും.
സാംസങ് ടാബ് എസ് 6 ലൈറ്റ് ഉൾപ്പെടെ പതിനെട്ടിലേറെ സമ്മാനങ്ങളാണ് റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ നൽകുന്നത്. എലൈറ്റ് ഇവന്റ്സിന്റെ ഫൂഡ് സ്റ്റാൾ, പാരഡൈസ് കളക്ഷൻസിന്റെ ക്ലോത്ത് സ്റ്റാൾ, ഇൻബാസ് ഡെസേർട്സിന്റെ സ്റ്റാൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.