കൃഷിയിടത്തിൽ നിന്നും കണ്ടെത്തിയ അപൂർവ നാണയത്തിന് യുകെയിൽ ലേലത്തിലൂടെ ലഭ്യമായത് 5000 പൗണ്ട്.

കൃഷിയിടത്തിൽ നിന്നും കണ്ടെത്തിയ അപൂർവ നാണയത്തിന് യുകെയിൽ ലേലത്തിലൂടെ ലഭ്യമായത് 5000 പൗണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃഷിയിടത്തിൽ നിന്നും കണ്ടെത്തിയ അപൂർവ നാണയത്തിന് യുകെയിൽ ലേലത്തിലൂടെ ലഭ്യമായത് 5000 പൗണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ കൃഷിയിടത്തിൽ നിന്നും കണ്ടെത്തിയ അപൂർവ നാണയത്തിന് യുകെയിൽ ലേലത്തിലൂടെ ലഭ്യമായത് 5000 പൗണ്ട്. ഏകദേശം 1900 ലേറെ വർഷം പഴക്കം കണക്കാക്കുന്ന റോമൻ കാലത്തെ ഈ നാണയം വെസ്റ്റ് മിഡ്‌ലാൻഡിലെ കിങ്സ്​വിൻഫോർഡിൽ നിന്നുള്ള റോൺ വാൾട്ടേഴ്‌സ് (76) എന്നയാൾക്ക് കഴിഞ്ഞ വർഷം ഡഡ്‌ലിക്ക് സമീപമുള്ള വാൾ ഹീത്തിൽ നിന്നാണ് ലഭിച്ചത്.

മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നാണയം കണ്ടെത്തുകയായിരുന്നു. യുകെയിൽ ഈ ഗണത്തിൽപ്പെട്ട ഒരു നാണയം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ നാണയം വളരെ കുറഞ്ഞ വിലയ്ക്കാണ് വിറ്റുപോയത് എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 

ADVERTISEMENT

കഴിഞ്ഞവർഷം സ്വിറ്റ്‌സർലൻഡിൽ ഏകദേശം 50,000 പൗണ്ടിനാണ് സമാനമായ കാലപഴക്കമുള്ള  നാണയം വിറ്റു പോയത്. ആഭ്യന്തരയുദ്ധകാലത്ത് വെറും എട്ട് മാസം ഭരിച്ചിരുന്ന ഓലസ് വിറ്റെലിയസ് ചക്രവർത്തിയെയാണ് നാണയത്തിൽ ചിത്രീകരിക്കുന്നത്. ആരുടെ ഭൂമിയിൽ നാണയം കണ്ടെത്തിയോ ആ കർഷകന് വിൽപനയിൽ നിന്നുള്ള വരുമാനത്തിന്റെ പകുതി ലഭിക്കും എന്നതാണ് യുകെയിലെ നിയമം. അതിനാൽ നാണയം കണ്ടെത്തിയ റോൺ വാൾട്ടേഴ്സിന് ബാക്കി തുകയായ 2500 പൗണ്ടാണ് ലഭിക്കുക. യുകെയിൽ അതിപുരാതന കാലത്തെയെന്ന് കരുതുന്ന അമൂല്യമായ വസ്തുക്കൾ നിരവധി സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

English Summary:

A Roman coin that is believed to be the first of its kind found in the UK has sold for nearly £5,000.