നായിഫ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു
Mail This Article
×
ദുബായ് ∙ നായിഫ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റകൃത്യങ്ങളുടെ അളവ് കഴിഞ്ഞ വർഷത്തേക്കാളും 13.5% കുറഞ്ഞു. ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസി.കമ്മീഷൻ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് റിപോർട്ട് പുറത്തുവിട്ടത്.
ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കാര്യങ്ങള്‍ കൂടി പരിശോധിച്ച അദ്ദേഹം സേവനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ചു. നായിഫ് പൊലീസ് സ്റ്റേഷനിൽ പരിധിയിൽ ജനങ്ങളുടെ ഇടയിൽ കുറ്റകൃത്യങ്ങൾക്കെതിരെ ബോധവത്കരണം ആരംഭിച്ചു. അൽ മൻസൂരിയെ മുതിർന്ന ഉദ്യോഗസ്ഥൻ ബ്രി.താരിഖ് മുഹമ്മദ് നൂർ തഹ് ലക് അനുഗമിച്ചു. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ വ്യാപാരം നടത്തുന്ന സ്ഥലമാണ് നായിഫ് അടങ്ങുന്ന ദേര.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.