അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്‍റ്.

അബുദാബി∙ കുടുംബ പ്രശ്നങ്ങൾ സ്മാർട്ടായി പരിഹരിക്കാൻ വാട്ട്സാപ്പ് കൂട്ടായ്മ. അബുദാബി ജുഡീഷ്യൽ ഡിപാർട്മെന്റിനു കീഴിലുള്ള കുടുംബ കൗൺസലിങ് കേന്ദ്രമാണു വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചു കുടുംബപ്രശ്നങ്ങൾ പരിഹരിക്കുന്നത്. ജനങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച സമൂഹമാധ്യമം ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു നീതിന്യായ വകുപ്പ്. സഹിഷ്ണുതാ വർഷാചരണത്തിന്‍റെ ഭാഗമായാണ് പദ്ധതി. കുടുംബ പ്രശ്നങ്ങൾ കോടതിയെ അറിയിക്കാൻ കുടുംബ കൗൺസിലിങ് കേന്ദ്രത്തിന്‍റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചാൽ മാത്രം മതി.

കൗൺസിലർമാർ വ്യക്തിയുമായി വാട്സാപ്പിലൂടെത്തന്നെ വിവരങ്ങൾ അന്വേഷിച്ചു പരിഹാരം നിർദേശിക്കും. വാദിയെയും പ്രതിയെയും പ്രത്യേമായും ഒന്നിച്ചും വാട്സാപ്പ് ചർച്ചയുണ്ടാകും. നിലവിൽ പ്രത്യേക അനുമതിയെടുത്ത് നേരിട്ട് ഹാജരാകുന്ന പല വിഷയങ്ങളിലും ഇനി വാട്ട്സാപ്പിലൂടെ തന്നെ പരിഹരിക്കാനാണു ശ്രമം.  പ്രശ്നങ്ങൾ ഉള്ള സ്വദേശികളും വിദേശികളും 026513370 നമ്പറിൽ ബന്ധപ്പെട്ട് കുടുംബ കൗൺസിലിന്‍റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേർക്കാൻ ആവശ്യപ്പെടണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT