ദോഹ∙ വേനൽക്കാലത്ത് മീൻ വാങ്ങുമ്പോൾ ശ്രദ്ധ വേണമെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയം. മീൻ നന്നായി പരിശോധിച്ച് വാങ്ങണം. മീൻ ‘ഫ്രഷ്’ ആണോ എന്ന് വേഗത്തിൽ തിരിച്ചറിയാം....

ദോഹ∙ വേനൽക്കാലത്ത് മീൻ വാങ്ങുമ്പോൾ ശ്രദ്ധ വേണമെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയം. മീൻ നന്നായി പരിശോധിച്ച് വാങ്ങണം. മീൻ ‘ഫ്രഷ്’ ആണോ എന്ന് വേഗത്തിൽ തിരിച്ചറിയാം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ∙ വേനൽക്കാലത്ത് മീൻ വാങ്ങുമ്പോൾ ശ്രദ്ധ വേണമെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയം. മീൻ നന്നായി പരിശോധിച്ച് വാങ്ങണം. മീൻ ‘ഫ്രഷ്’ ആണോ എന്ന് വേഗത്തിൽ തിരിച്ചറിയാം. രാസവസ്തുക്കൾ ചേർത്തിട്ടുണ്ടോയെന്നും മനസ്സിലാക്കാം.

വി‍ൽക്കുന്നവർ ശ്രദ്ധിക്കാൻ

വിൽക്കുന്നവരും മുൻകരുതൽ സ്വീകരിക്കണം. വൃത്തിയുള്ള സാഹചര്യങ്ങളിൽ സൂക്ഷിക്കണം. കടലിൽ നിന്നുകൊണ്ടുവരുന്നത് വേഗത്തിൽ വിൽപനയ്ക്കായി മാർക്കറ്റിലെത്തിക്കണം. ഐസ് നിറച്ച പെട്ടിയിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ശീതീകരിച്ച സംവിധാനമുള്ള വാഹനത്തിൽ മാത്രമേ കൊണ്ടുപോകാവൂ.
 
പരിശോധന

അതേസമയം, വേനൽ കടുത്തതിനാൽ മീൻ വിപണിയിൽ നഗരസഭ ആരോഗ്യവിഭാഗം പതിവ് പരിശോധനയും നടത്തുന്നുണ്ട്. വടക്ക് പടിഞ്ഞാറൻ കാറ്റ് കനക്കുന്നത് മീൻപിടിത്തത്തെ ബാധിച്ചിട്ടുണ്ട്. മീൻ വരവ് കുറഞ്ഞതോടെ വിലയിലും വർധനയുണ്ട്. എല്ലാ വർഷവും കടലിലെ മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ട്രോളിങ് നിരോധനം ഓഗസ്റ്റ് 15 മുതൽക്കാണ്. ഇക്കാലയളവിൽ മീൻപിടിത്തത്തിന് നിയന്ത്രണവും ഉണ്ടാകും.

കണ്ടും തൊട്ടും അറിയാം

∙നല്ല മീനുകളുടെ മാംസം ഉറച്ചതും തിളക്കമുള്ളതും ആയിരിക്കും.

∙കണ്ണിന് തിളക്കവും തുടിപ്പും ഉണ്ടാകും.

∙ചെകിള പൂവുകൾക്ക് ചുവപ്പ് നിറമായിരിക്കും, ചെറിയ നനവുണ്ടാകും.

∙വലിയ മീൻ മുഴുവനായാണ് വാങ്ങുന്നതെങ്കിൽ തൊട്ടുനോക്കണം–മാംസത്തിന് ഉറപ്പുണ്ടാകും.

∙മുറിക്കുമ്പോൾ നിറ വ്യത്യാസമില്ലെങ്കിൽ ‘ഫ്രഷ്’ ആണ്.

∙പഴകിയ മീനുകളാണെങ്കിൽ ദുർഗന്ധം, അറ്റത്ത് മഞ്ഞനിറം എന്നിവകൊണ്ട് അറിയാം. രാസവസ്തു ചേർത്തിട്ടുണ്ടെങ്കിൽ കണ്ണുകൾക്ക് നീല നിറമായിരിക്കും.

∙ഫ്രീസറിൽ വച്ചവയ്ക്ക് നിറവ്യത്യാസമുണ്ടെങ്കിൽ പഴകിയതാണ്.

∙വേഗത്തിൽ കേടാകുന്നതിനാൽ സൂപ്പർമാർക്കറ്റുകളിൽനിന്നു മീൻ വാങ്ങുന്നവർ ഷോപ്പിങ്ങിന്റെ  അന്ത്യത്തിലെ വാങ്ങാവൂ.

∙കൂടുതൽ വാങ്ങുന്നെങ്കിൽ മീൻ കേടാകാതിരിക്കാൻ ചെറിയ ഐസ് പെട്ടി കരുതണം.