തീർഥാടകർക്ക് സ്വാഗതമോതി
മക്ക ∙ ദൈവത്തിന്റെ അതിഥികളായി മക്കയിലെത്തുന്ന ലക്ഷക്കണക്കിനു ഹജ് തീർഥാടകർക്കു സേവനമൊരുക്കി വനിതകൾ ഉൾപ്പെടെ 5000 മലയാളി വൊളൻറിയർമാർ....
മക്ക ∙ ദൈവത്തിന്റെ അതിഥികളായി മക്കയിലെത്തുന്ന ലക്ഷക്കണക്കിനു ഹജ് തീർഥാടകർക്കു സേവനമൊരുക്കി വനിതകൾ ഉൾപ്പെടെ 5000 മലയാളി വൊളൻറിയർമാർ....
മക്ക ∙ ദൈവത്തിന്റെ അതിഥികളായി മക്കയിലെത്തുന്ന ലക്ഷക്കണക്കിനു ഹജ് തീർഥാടകർക്കു സേവനമൊരുക്കി വനിതകൾ ഉൾപ്പെടെ 5000 മലയാളി വൊളൻറിയർമാർ....
മക്ക ∙ ദൈവത്തിന്റെ അതിഥികളായി മക്കയിലെത്തുന്ന ലക്ഷക്കണക്കിനു ഹജ് തീർഥാടകർക്കു സേവനമൊരുക്കി വനിതകൾ ഉൾപ്പെടെ 5000 മലയാളി വൊളൻറിയർമാർ. മിന, അറഫ, മുസ്ദലിഫ തുടങ്ങി ഹജ് കർമം നടക്കുന്ന സ്ഥലങ്ങളിൽ ഇവരെ വിന്യസിക്കുമെന്ന് സൗദി നാഷനൽ കെഎംസിസിയുടെ ഹജ് സെൽ ജനറൽ കൺവീനറും മക്ക കെഎംസിസി ജനറൽ സെക്രട്ടറിയുമായ മുജീബ് പൂക്കോട്ടൂർ പറഞ്ഞു. കെഎംസിസി, ഒഐസിസി, നവോദയ, തനിമ, ഫ്രറ്റേണിറ്റി ഫോറം, വിഘായ, കെസിഎഫ് തുടങ്ങിയ മലയാളി സംഘടനകളുടെ പ്രതിനിധികളാണു സേവനത്തിനായി രംഗത്തുള്ളത്. 3000 പേർ കെഎംസിസിക്കു കീഴിലുള്ളവരാണ്. മക്ക കെഎംസിസിയുടെ കീഴിൽ മാത്രം 700 സേവകരുണ്ട്.
ഇതിൽ 100 വനിതകളും 50 വിദ്യാർഥികളും ഉൾപെടും. നിലവിൽ മക്കയിലെ ഹറം പള്ളിക്ക് ചുറ്റും 24 മണിക്കൂറും സേവകരായി ഇവരുണ്ട്. സൗദി കെഎംസിസി നാഷനൽ കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ട വൊളൻറിയർമാർക്ക് പരിശീലനം നൽകുന്നുണ്ട്. ഈ മാസം 26ന് 3 ബാച്ചുകളാക്കി തിരിച്ചാണ് പരിശീലനം ഹജ് കർമം നടക്കുന്ന ദിവസങ്ങളിലാണ് മുഴുവൻ വൊളന്റിയർമാരും രംഗത്തിറക്കുക. ഇന്ത്യയിൽനിന്നുള്ള തീർഥാടകരിൽ 80 ശതമാനം പേരും താമസിക്കുന്നത് അസീസിയ കാറ്റഗറിയിലായതിനാൽ അവിടെ കേന്ദ്രീകരിച്ചാണ് മലയാളി വൊളന്റിയർമാർ പ്രവർത്തിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളും സേവനത്തിനെത്താറുണ്ട്.
കഞ്ഞി നൽകി സ്വീകരണം
നാട്ടിൽനിന്നെത്തുന്ന മലയാളി തീർഥാടകർക്കു നാടൻ കഞ്ഞി നൽകി സ്വീകരിക്കുന്നതോടെ തുടങ്ങുന്നു ഇവരുടെ സേവനം. ഹജ് കർമം പൂർത്തിയാക്കി ഹാജിമാർ തിരിച്ചുപോകുന്നതുവരെ ഇവർ കൂടെയുണ്ടാകും. വനിതകൾക്ക് വനിതാ വൊളൻറിയർമാർ സഹായത്തിനെത്തും. ഡയലാസിസ് ചെയ്തുവരുന്ന രോഗികളായ തീർഥാടകരെ സമയബന്ധിതമായി ആശുപത്രികളിലെത്തിക്കാൻ പ്രത്യേക വൊളൻറിയർ സംഘമുണ്ട്. വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് മെഡിക്കൽ വിങ്ങും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ മരിക്കുന്നവരുടെ മരണാനന്തര നടപടികൾ പൂർത്തിയാക്കുന്നതിനും ഖബറടക്കത്തിനുമായി പ്രത്യേക സംഘം പ്രവർത്തിക്കുന്നു. 70നു മുകളിൽ പ്രായമുള്ളവരെ പ്രത്യേകമായി നിരീക്ഷിക്കാനും സഹായിക്കാനും വൊളന്റിയർമാരുണ്ട്.
അവധി കളഞ്ഞും സേവനം
ജോലി കഴിഞ്ഞും വാരാന്ത്യ അവധി ദിനങ്ങളിലുമും ഹജ് സേവനത്തിനായി മാറ്റിവയ്ക്കുന്നവരുണ്ട്. വാർഷിക അവധിയിൽ നാട്ടിലേക്ക് പോകാതെ ഹജ് സേവനത്തിന് മാറ്റിവയ്ക്കുന്നവരുമുണ്ട്. ഹജ് കർമം തുടങ്ങുന്നതു മുതൽ സൗദിയിൽ പെരുനാൾ അവധി ലഭിക്കുന്നതിനാൽ ആഘോഷം മാറ്റിവച്ചും കൂടുതൽ ആളുകൾ സേവനത്തിന് എത്തുന്നു.3 ഷിഫ്റ്റുകളായാണു പ്രവർത്തനം. അതുകൊണ്ട് 24 മണിക്കൂറും സേവനം സാധ്യമാകുന്നു.
റോമിങ് സേവനവുമായി ഇത്തിസാലാത്ത്
അബുദാബി ∙ ഹജ്-ഉംറ തീർഥാടകർക്ക് പുതിയ റോമിങ് സേവനവുമായി യുഎഇ മൊബൈൽ സേവന ദാതാക്കളായ ഇത്തിസാലാത്ത്. 14 ദിവസ കാലാവധിയുള്ള കാർഡിൽ 10 ജിബി ഡേറ്റയും 1000 മിനിറ്റ് സംസാര സമയവും അടങ്ങുന്ന പാക്കേജിന് 150 ദിർഹമാണ് നിരക്ക്. ഇതിന് യുഎഇയിൽനിന്ന് പ്രത്യേക സിംകാർഡ് വാങ്ങേണ്ടതില്ല. സൗദിയിൽ പ്രചാരത്തിലുള്ള എല്ലാ സിംകാർഡുകളിലും ഈ പാക്കേജ് ലഭ്യമാകും. 14 ദിവസം കഴിയുകയോ പരിധി തീരുകയോ ചെയ്താൽ കാർഡ് നിലയ്ക്കും.