വലനിറയെ മീൻ; മുൻവർഷത്തെ വിലയുമില്ല
വിപണിയിൽ പ്രാദേശിക മീനായ ഹമൂറിന് ആണ് ആവശ്യക്കാരേറെ. മലയാളികളുടെ തീൻമേശയിലും ഹമൂർ തന്നെയാണു താരം. വേനലിൽ ഹമൂറിന്റെ കാര്യത്തിലാണു സാധാരണ കുറവ് സംഭവിക്കുക. കഴിഞ്ഞ വേനലിൽ ഹമൂറിന്റെ ദൗർലഭ്യം വില 60-80 റിയാൽ വരെ വില എത്തിച്ചു. ഇത്തവണ പക്ഷേ, വില ഇതുവരെ 50 റിയാൽ കടന്നിട്ടില്ല.

ദോഹ∙ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ മീൻ വിലയിൽ വർധനയില്ലെന്നു മീൻ വിൽപനക്കാർ. വേനൽ കനക്കുമ്പോൾ മീൻ ലഭ്യത കുറയുകയും വില കൂടുകയുമാണു പതിവ്. എന്നാൽ ഇത്തവണ വിപണിയിൽ കാര്യമായ ദൗർലഭ്യമോ വില കൂടുതലോ ഇല്ല. ശക്തമായ പൊടിക്കാറ്റ് മീൻ പിടിത്തത്തെ സാരമായി ബാധിക്കാറുണ്ട്. കാലാവസ്ഥയെ ആശ്രയിച്ചാണു വിലയിലെ ഏറ്റക്കുറച്ചിലുകളെന്ന് അൽ വക്ര മീൻ മാർക്കറ്റിലെ വ്യാപാരികൾ പറഞ്ഞു.
അടുത്തമാസം 15 മുതൽ അയക്കൂറ പിടിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ അയക്കൂറക്കു ദൗർലഭ്യമേറും. ഇന്ത്യ, നോർവെ, തുർക്കി, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി മീനുകളും വിപണിയിലുണ്ട്.
ഹമൂറാണ് താരം
വിപണിയിൽ പ്രാദേശിക മീനായ ഹമൂറിന് ആണ് ആവശ്യക്കാരേറെ. മലയാളികളുടെ തീൻമേശയിലും ഹമൂർ തന്നെയാണു താരം. വേനലിൽ ഹമൂറിന്റെ കാര്യത്തിലാണു സാധാരണ കുറവ് സംഭവിക്കുക. കഴിഞ്ഞ വേനലിൽ ഹമൂറിന്റെ ദൗർലഭ്യം വില 60-80 റിയാൽ വരെ വില എത്തിച്ചു. ഇത്തവണ പക്ഷേ, വില ഇതുവരെ 50 റിയാൽ കടന്നിട്ടില്ല. സാഫി, സുബൈദി, ചെമ്പല്ലി, ചേരി എന്നിവയ്‌ക്കെല്ലാം ആവശ്യക്കാർ ധാരാളം. സൂപ്പർമാർക്കറ്റുകളിൽ മീൻ വില അൽപം കൂടുമെന്നതിനാൽ മാർക്കറ്റിലെത്തി നല്ല 'ഫ്രഷ് മീൻ' തന്നെ വിലപേശി മേടിക്കാനാണു കൂടുതൽ പേർക്കും ഇഷ്ടം.
വിലയിൽ സ്ഥിരത
വിലയിൽ സ്ഥിരത ഉറപ്പാക്കിയാണ് അൽ വക്ര മീൻ മാർക്കറ്റിലെ വിൽപന. കഴിഞ്ഞ ദിവസം ഖത്തറിന്റെ സാഫി ഒരു കിലോയ്ക്ക് 15-20 റിയാലായിരുന്നു വില. ഹമൂറിന് 40-45 ഉം. കിങ്ഫിഷ് കിലോക്ക് 25-30 റിയാലിന് ഇടയിലായിരുന്നു വിറ്റത്. ശേരിക്ക് 7 നും 15നും ഇടയിലാണ് വില. കോഫർ കിലോയ്ക്ക് 15-20 റിയാലാണ്. ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ, മത്തി, നത്തോലി, കരിമീൻ, അയല എന്നിവയെല്ലാം വിപണിയിലേക്ക് എത്തുന്നുണ്ട്. ഇന്ത്യൻ മത്തിക്ക് കിലോയ്ക്ക് 20-30 റിയാലിന് ഇടയിലാണ് വില. ചെമ്മീൻ 15 റിയാൽ മുതൽ 60 റിയാൽ വരെയുള്ളതുണ്ട്. കരിമീനിന് 40-45 ഒക്കെയാണ് വില.