നല്ല പെടയ്ക്കണ മീൻ ചുട്ടത്... ഇത് മലയാളി കൈപ്പുണ്യം
ദോഹ∙ചിക്കനെക്കാൾ മീൻ ബാർബിക്യു ഇഷ്ടപ്പെടുന്നവർ ദോഹയിലെറെ. മീൻ ബാർബിക്യുവിന്റെ രുചിയറിയണമെങ്കിൽ ഫ്രഷ് മീൻ തന്നെ കഴിക്കണം. പ്രത്യേക മസാലക്കൂട്ടിൽ ചുട്ടെടുത്ത മീൻ ചൂടോടെ രുചികരമായ ചട്‌നിയിൽ മുക്കി കഴിക്കുന്നതിന്റെ സ്വാദ് രുചിച്ച് തന്നെ അറിയണം. ഇന്ത്യയുടെ, മലയാളിയുടെ, മലബാറിന്റെ രുചിക്കൂട്ടുകൾ നിറച്ച

ദോഹ∙ചിക്കനെക്കാൾ മീൻ ബാർബിക്യു ഇഷ്ടപ്പെടുന്നവർ ദോഹയിലെറെ. മീൻ ബാർബിക്യുവിന്റെ രുചിയറിയണമെങ്കിൽ ഫ്രഷ് മീൻ തന്നെ കഴിക്കണം. പ്രത്യേക മസാലക്കൂട്ടിൽ ചുട്ടെടുത്ത മീൻ ചൂടോടെ രുചികരമായ ചട്‌നിയിൽ മുക്കി കഴിക്കുന്നതിന്റെ സ്വാദ് രുചിച്ച് തന്നെ അറിയണം. ഇന്ത്യയുടെ, മലയാളിയുടെ, മലബാറിന്റെ രുചിക്കൂട്ടുകൾ നിറച്ച ഫ്രഷ് മീൻ ബാർബിക്യുവിന്റെ സ്വാദിഷ്ടമായ ലോകം തുറക്കുകയാണ് അൽവക്ര സൂഖിലെ ദനാത്ത് അൽ ബഹാർ ബിബിക്യു.
പ്രവാസികളുടെ ആഘോഷങ്ങളിലും സുഹൃദ് സംഗമങ്ങളിലും തീൻമേശയിലെ പ്രധാന വിഭവമായ ബാർബിക്യുവിന്റെ രുചിലോകം ഇവിടെ ഒരുക്കുന്നത് മലയാളി സഹോദരങ്ങൾ.
കോഴിക്കോട്ട് ബാലുശേരിയുടെ സ്വന്തം ഷിജാസും ഷബീറുമാണിവർ. അൽവക്രയിലെ അറിയപ്പെടുന്ന മീൻ വ്യാപാരികളുമാണ്. . മീൻ മാർക്കറ്റിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ബിബിക്യു പ്രവർത്തിക്കുന്നത്.
രുചിയിലും പേരിലും അറബിക് ടച്ചുണ്ടെങ്കിലും ബാർബിക്യുവിൽ വ്യത്യസ്ത രുചി തേടുന്ന മലയാളികൾക്ക് പറുദീസയാണിത്.
നാടൻ മസാല രുചിയുടെ ഹൃദയം
ബാർബിക്യു മസാല പല രീതിയിൽ തയാറാക്കാം. ഒലിവ് ഓയിൽ, വറ്റൽമുളക് ചതച്ചത്, കുരുമുളക്, നാരങ്ങ നീര്, വെളുത്തുള്ളി, പാപ്രിക എന്നീ ചേരുവകൾ ചേർത്തുള്ളത്, മല്ലിയില, പാഴ്‌സലി തുടങ്ങിയ ഇലകൾ അരച്ച് ചേർത്തുള്ളവ ഇങ്ങനെ പലവിധത്തിലുള്ള മസാലകൂട്ടുകളിൽ ബാർബിക്യു തയാറാക്കും.
പക്ഷേ, ഇവയിൽ നിന്നെല്ലാം വേറിട്ട സ്വാദാണ് ദനാത്ത് അൽബഹാറിലെ ബാർബിക്യുവിന്റെ പ്രത്യേകത.
നാട്ടിൽ നിന്നു കൊണ്ടുവരുന്ന മസാലകൾ ഉപയോഗിച്ച് പ്രത്യേകം തയാറാക്കുന്ന മസാലക്കൂട്ടിലാണ്, ചാർകോൾ തീയിൽ അല്ലെങ്കിൽ അവനിൽ ചുട്ടെടുക്കുന്നത്.
ഫ്രഷ് മീനിൽ പച്ചക്കറികളും പൊടികളും അരച്ച് ചേർത്തുള്ള മസാലക്കൂട്ടുകളും മലയാളിയുടെ കൈപ്പുണ്യവും കൂടി ചേരുമ്പോഴുണ്ടാകുന്ന സ്വാദാണ് ഇവിടുത്തെ ബാർബിക്യുവിന്റെ രുചിപെരുമയ്ക്ക് പിന്നിൽ. ബാർബിക്യുവിന്റെ രുചി ഇരട്ടിയാക്കുന്നത്
പച്ചക്കറികൾ കൊണ്ടുള്ളതും പുതിനയും തൈരും ഉപയോഗിച്ചുള്ളതുമായ രണ്ട് ചട്‌നികളാണ്.
രുചി തേടി എത്തുന്നവർ
രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 6 മുതൽ രാത്രി 12 വരെയും കട സജീവമാണ്. രാവിലെ ഇരുന്ന് കഴിക്കുന്നവരെക്കാൾ കൂടുതൽ വാങ്ങി കൊണ്ടുപോകുന്നവരാണ്. അറിഞ്ഞും കേട്ടും എത്തുന്നവരിൽ സ്വദേശികളും മലയാളികളും മറ്റ് അറബ് വംശജരും ഒക്കെയുണ്ട്. ചെമ്മീൻ, കൂന്തൽ തുടങ്ങി എല്ലാത്തരം കടൽവിഭവങ്ങളിലും കൊതിയൂറും ബാർബിക്യു രുചിക്കാം. കഴിക്കാനെത്തുന്നവർക്ക് ഇഷ്ടമുള്ള മീൻ തിരഞ്ഞെടുക്കാം. മണിക്കൂറുകൾ കാത്തിരിക്കുകയും വേണ്ട. മലയാളികൾക്ക് ഇഷ്ടം ഖത്തറിന്റെ ഹമൂറും ചെമ്പല്ലിയുമൊക്കെയാണ്. തുർക്കിയിൽ നിന്നുള്ള സീബാസിനും ആരാധകരേറെ. കടക്ക് മുൻപിലെ ബഞ്ചുകളിലിരുന്ന് ആകാശം നോക്കി നനുത്ത കാറ്റേറ്റ് സൊറ പറഞ്ഞ് ആസ്വദിച്ച് തന്നെ വേറിട്ട രുചിയിലുള്ള ബാർബിക്യു രുചിക്കുകയും ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത.