അബുദാബി∙ യുഎഇയിൽ സ്വദേശികൾക്കും വിദേശികൾക്കും ആയുധം കൈവശം വയ്ക്കാവുന്ന നിയമത്തിൽ ഇളവ് നൽകിയതോടെ അബുദാബി ഹണ്ടിങ് ആൻഡ് ഇക്വസ്ട്രീൻ പ്രദർശനത്തിന് പുത്തൻ ഉണർവ്.....

അബുദാബി∙ യുഎഇയിൽ സ്വദേശികൾക്കും വിദേശികൾക്കും ആയുധം കൈവശം വയ്ക്കാവുന്ന നിയമത്തിൽ ഇളവ് നൽകിയതോടെ അബുദാബി ഹണ്ടിങ് ആൻഡ് ഇക്വസ്ട്രീൻ പ്രദർശനത്തിന് പുത്തൻ ഉണർവ്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ യുഎഇയിൽ സ്വദേശികൾക്കും വിദേശികൾക്കും ആയുധം കൈവശം വയ്ക്കാവുന്ന നിയമത്തിൽ ഇളവ് നൽകിയതോടെ അബുദാബി ഹണ്ടിങ് ആൻഡ് ഇക്വസ്ട്രീൻ പ്രദർശനത്തിന് പുത്തൻ ഉണർവ്. ആയുധ ലൈസൻസുള്ള വിദേശികൾക്ക് യുഎഇയിൽനിന്ന് തോക്ക് ഉൾപെടെയുള്ള ആയുധം വാങ്ങാൻ ഇത്തവണയാണ് അനുമതി നൽകിയത്.

പ്രദർശനം കാണാനെത്തിയ സ്വദേശികൾ.

ADVERTISEMENT

കൂടാതെ സ്വദേശികൾക്ക് 3 ആയുധം വരെ വാങ്ങാമെന്നതും വിപണിക്ക് കരുത്തായി. നേരത്തെ ഒരെണ്ണം വാങ്ങാനായിരുന്നു അനുമതി. 2,500 മുതൽ 3.5 ലക്ഷത്തിലേറെ ദിർഹം വരെ വിലയുള്ള തോക്കുകളാണ്  പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിൽ കൂടുതലും വേട്ടയാടാൻ ഉപയോഗിക്കുന്ന തോക്കുകളാണ്. നാടൻ അമ്പും വില്ലും വേട്ടയ്ക്ക് ഉപയോഗിക്കുന്ന മറ്റു ഉപകരണങ്ങളും പ്രദർശനത്തിലുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 60 ശതമാനം വർധനയുണ്ടെന്ന് ബ്യുന ജനറൽ മാനേജർ സഈദ് അൽ ഗഫ്്ലി പറഞ്ഞു. കൈത്തോക്ക്, റൈഫിൾ, പിസ്റ്റൽ തുടങ്ങിയവയ്ക്കാണ് കൂടുതൽ ആവശ്യക്കാർ. 21 വയസുള്ള സ്വദേശികൾക്ക് ആയുധം വാങ്ങാമെന്ന ഇളവും വിപണിക്കു ഗുണം ചെയ്തു. നേരത്തെ 25 വയസായിരുന്നു പരിധി.

ഹണ്ടിങ് പ്രദർശനത്തിൽനിന്നു മാത്രമേ ആയുധം ഇവർക്ക് വാങ്ങാൻ അനുമതിയുള്ളൂ. അതുകൊണ്ടുതന്നെ ഇടപാടുകാരിൽ 95 ശതമാനവും സ്വദേശികളാണെന്ന് കച്ചവടക്കാർ പറഞ്ഞു. ഇവർ തോക്ക് വാങ്ങിയാലും ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് ലൈസൻസ്എടുക്കൽ നിർബന്ധമാണ്. മറ്റ് എമിറേറ്റിലുള്ള സ്വദേശികൾക്ക്  പൊലീസിൽനിന്നുള്ള എൻഒസിയും നിർബന്ധമാണ്.

വിദേശികൾക്കുള്ള നിബന്ധന

ആയുധം വാങ്ങാനെത്തുന്ന വിദേശിക്ക് മാതൃ രാജ്യത്ത് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസും പൊലീസിന്റെ എൻഒസിയും ഉണ്ടായിരിക്കണമന്നതാണ് നിബന്ധന. ഇതുള്ളവർക്കു മാത്രമേ ആയുധനം നൽകൂ. കൂടാതെ ഇവ എങ്ങനെയാണ് മാതൃ രാജ്യത്തേക്ക് കൊണ്ടുപോകുന്നതെന്ന കാര്യവും സത്യവാങ്മൂലം നൽകണം. കഴിഞ്ഞ വർഷത്തെ പ്രർദശനത്തിൽ 1764 തോക്കുകളിലൂടെ മൊത്തം 3.4 കോടിയുടെ വിപണനമാണ് നടന്നത്. ഇത്തവണ ഇരട്ടി വിപണനമാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടകർ സൂചിപ്പിച്ചു. പ്രദർശനം നാളെ സമാപിക്കും.