കുവൈത്തിൽ പൊലീസിന്റെ ‘വീര്യം’ കൂട്ടണമെന്ന് എംപിമാർ
കുവൈത്ത് സിറ്റി ∙ പൊലീസിന്റെ ‘വീര്യം’ കൂട്ടണമെന്ന് എംപിമാർ. പൊലീസ് സേനയിലെ കുറച്ച് പേർക്ക് കൂടുതൽ അധികാരം ലഭിക്കുംവിധം നിയമനിർമാണം വേണമെന്ന് എംപിമാരായ മുഹമ്മദ് അൽ ദലാൽ, ഉസാമ അൽ ഷഹീൻ, അസ്കർ അൽ അനേസി, മുഹമ്മദ് അൽ ഹുവൈല, മുബാറക് അൽ ഹജ്‌റഫ് എന്നിവർ നിർദേശം സമർപ്പിച്ചു. പൊലീസ് സേനയെ സംബന്ധിച്ച 23/1968

കുവൈത്ത് സിറ്റി ∙ പൊലീസിന്റെ ‘വീര്യം’ കൂട്ടണമെന്ന് എംപിമാർ. പൊലീസ് സേനയിലെ കുറച്ച് പേർക്ക് കൂടുതൽ അധികാരം ലഭിക്കുംവിധം നിയമനിർമാണം വേണമെന്ന് എംപിമാരായ മുഹമ്മദ് അൽ ദലാൽ, ഉസാമ അൽ ഷഹീൻ, അസ്കർ അൽ അനേസി, മുഹമ്മദ് അൽ ഹുവൈല, മുബാറക് അൽ ഹജ്‌റഫ് എന്നിവർ നിർദേശം സമർപ്പിച്ചു. പൊലീസ് സേനയെ സംബന്ധിച്ച 23/1968 നമ്പർ നിയമത്തിൽ ഭേദഗതി വേണമെന്നാണ് അവരുടെ ആവശ്യം.
പൊലീസ് സേനയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് നിയമം നിലവിലുണ്ട്. സമൂഹവും നിയമപാലനവും തമ്മിലുള്ള പാലമാണ് പൊലീസ്. കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയമാവബോധം വളർത്തുന്നതിനും പൊലീസ് പരിശ്രമിക്കുന്നുണ്ട്.
അതേസമയം, പൊലീസിനുള്ള പല അധികാരങ്ങളും ഭരണനിർവഹണ തലത്തിൽനിന്നുള്ളവയാണ്. നിയമത്തിന്റെ ബലത്തിൽ അല്ല എന്നതിനാൽ ഉള്ള അധികാരങ്ങൾ തന്നെ പൂർണമായി പ്രാവർത്തികമാക്കാൻ പൊലീസിന് സാധിക്കുന്നില്ല.
ആ അവസ്ഥ ഒഴിവാക്കാൻ പൊലീസിന്റെ അധികാരങ്ങൾ നിർവചിച്ചുകൊണ്ട് നിയമത്തിൽ ഭേദഗതി വരുത്തണം. ചില പൊലീസുകാർക്ക് അറസ്റ്റിനായുള്ള തിരച്ചിലിന് ഉൾപ്പെടെ അധികാരം നൽകുംവിധം നിയമ പരിരക്ഷ ഉറപ്പാക്കണമെന്നാണ് നിർദേശം.