ഖത്തറിന്റെ മുഖഛായ മാറ്റാൻ അഞ്ചു പദ്ധതികൾ; പുതിയ ഉയരങ്ങളിലേക്ക്...
ദോഹ∙ രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനം 'സ്മാർട്' ആക്കുന്നതിന് 5 പ്രധാന പദ്ധതികളൊരുക്കി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം. തസ്മു സ്മാർട് ഖത്തർ പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതികൾ ഒരുങ്ങുന്നത്.....
ദോഹ∙ രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനം 'സ്മാർട്' ആക്കുന്നതിന് 5 പ്രധാന പദ്ധതികളൊരുക്കി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം. തസ്മു സ്മാർട് ഖത്തർ പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതികൾ ഒരുങ്ങുന്നത്.....
ദോഹ∙ രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനം 'സ്മാർട്' ആക്കുന്നതിന് 5 പ്രധാന പദ്ധതികളൊരുക്കി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം. തസ്മു സ്മാർട് ഖത്തർ പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതികൾ ഒരുങ്ങുന്നത്.....
ദോഹ∙ രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനം 'സ്മാർട്' ആക്കുന്നതിന് 5 പ്രധാന പദ്ധതികളൊരുക്കി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം. തസ്മു സ്മാർട് ഖത്തർ പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതികൾ ഒരുങ്ങുന്നത്. റോഡ് ഗതാഗത മരണ നിരക്കുകൾ ഒരു ലക്ഷത്തിൽ 6 പേർ എന്നതായി കുറയ്ക്കുക, കാർ പ്രസരണ തോത് 10 ശതമാനമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
സ്മാർട് പദ്ധതികളുടെ ഭാഗമായാണ് അടുത്തിടെ ഖത്തർ റെയിൽ, കർവ എന്നിവയുമായി സഹകരിച്ച് മെട്രോ ലിങ്കുകളും മെട്രോ എക്‌സ്പ്രസ് സർവീസുകളും നടപ്പാക്കിയത്. ഈ വർഷത്തെ ബജറ്റ് തുകയിൽ 7.9 ശതമാനവും ഗതാഗത, വാർത്താവിനിമയ മേഖലയ്ക്കാണ്. 2021 വരെ പൊതുഗതാഗത പദ്ധതികൾക്കായി 300 കോടി റിയാലും ഹമദ് വിമാനത്താവളത്തിന്റെ വിപുലീകരണത്തിന് 100 കോടിയും അനുവദിച്ചു.
നിലവിലെ ബസുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതും പദ്ധതിയിലുണ്ട്. രാജ്യത്തെ ഹൈവേയുടെ നീളം 8,500 കിലോമീറ്ററാക്കി വർധിപ്പിക്കും. അടുത്ത വർഷത്തോടെ 627 ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുമെന്ന് നേരത്തെ അധികൃതർ പ്രഖ്യാപിച്ചിരുന്നു.
പരിസ്ഥിതി സൗഹൃദമാകും, പൊതുഗതാഗത സംവിധാനം
പൊതുഗതാഗത സംവിധാനം 20–25 ശതമാനം വരെ പരിസ്ഥിതി സൗഹൃദമാക്കും. കാർബൺ പ്രസരണം കുറയ്ക്കുന്നതിനാണ് ഇലക്ട്രിക് ബസുകളും ഓട്ടമാറ്റിക് റാപ്പിഡ് ട്രാൻസിറ്റ് വാഹനങ്ങളും യാഥാർഥ്യമാക്കുന്നത്. പരീക്ഷണ ഓട്ടം നടത്തുന്ന എആർടിയുടെ സേവനം അടുത്ത വർഷത്തോടെ ജനങ്ങൾക്ക് ലഭ്യമാകുമെന്നാണു സൂചന. 2030ൽ രാജ്യത്തെ മുഴുവൻ ബസുകളും പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാക്കി മാറ്റുകയാണ് ലക്ഷ്യം.
ഹമദ് വിമാനത്താവളത്തിലും സ്മാർട് സംവിധാനം
ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സ്മാർട് എയർപോർട്ട് പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്. പദ്ധതിയിലൂടെ വിമാനത്താവള പ്രവർത്തനം മെച്ചപ്പെടുത്താനും വിഭവങ്ങൾ ഉചിതമായി ഉപയോഗിക്കാനും കഴിയും. 2022ൽ 5.3 കോടി യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്.
വളർച്ചയുടെ പാതയിൽ സമുദ്ര ഗതാഗതം
ഹമദ് തുറമുഖം വഴിയുള്ള രാജ്യത്തിന്റെ സമുദ്ര ഗതാഗതവും വളർച്ചയുടെ പാതയിലാണ്. മേഖലാ, രാജ്യാന്തര തലത്തിൽ 3 ഭൂഖണ്ഡങ്ങളിലായി 50 തുറമുഖങ്ങളുമായി ബന്ധിപ്പിച്ചാണു പ്രവർത്തനം. തുറമുഖത്തിന്റെ വിപുലീകരണത്തിന്റെ രണ്ടാം ഘട്ടം 2021 ൽ പൂർത്തിയാകും. കപ്പൽ വിനോദ സഞ്ചാരത്തിന് ആക്കം കൂട്ടാൻ ദോഹ തുറമുഖത്തിന്റെ വികസന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ദോഹ തുറമുഖത്ത് 55 കോടി ഡോളറിന്റെ വികസനമാണ് നടത്തുന്നത്.
5 പദ്ധതികൾ
∙ ഇലക്ട്രിക് ബസുകൾ
∙ 17 പൊതു ഗതാഗത
∙ അടിസ്ഥാന സൗകര്യ വികസന കേന്ദ്രങ്ങൾ
∙ 3,000 സ്മാർട് ബസ് സ്റ്റോപ്പുകൾ
∙ വെസ്റ്റ് ബേ ബസ് കേന്ദ്രത്തിന്റെ വികസനം,
∙ ജല ടാക്‌സികൾ