ദോഹ ∙ രാജ്യത്തിന്റെ മനോഹാരിത ഇരട്ടിയാക്കാൻ ഹരിത പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ് (അഷ്ഗാൽ). മൂന്നുവർ‌ഷത്തിനകം 10 ദശലക്ഷം ചതുരശ്രഅടി സ്ഥലം ഹരിത ഇടങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ സൗന്ദര്യവൽക്കരണത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവുമാണ് ലക്ഷ്യമിടുന്നത്. അഷ്ഗാലിന്റെ റോഡ്-പൊതുസ്ഥല സൗന്ദര്യവൽക്കരണ മേൽനോട്ട കമ്മിറ്റിയാണ് നാടും നഗരവും ഹരിതാഭമാക്കുന്നത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ രാജ്യത്തിന്റെ മനോഹാരിത ഇരട്ടിയാക്കാൻ ഹരിത പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ് (അഷ്ഗാൽ). മൂന്നുവർ‌ഷത്തിനകം 10 ദശലക്ഷം ചതുരശ്രഅടി സ്ഥലം ഹരിത ഇടങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ സൗന്ദര്യവൽക്കരണത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവുമാണ് ലക്ഷ്യമിടുന്നത്. അഷ്ഗാലിന്റെ റോഡ്-പൊതുസ്ഥല സൗന്ദര്യവൽക്കരണ മേൽനോട്ട കമ്മിറ്റിയാണ് നാടും നഗരവും ഹരിതാഭമാക്കുന്നത്.

പുൽത്തകിടികൾ വച്ചുപിടിപ്പിച്ചും മരങ്ങൾ നട്ടും ഹരിത ഇടങ്ങൾ 240 ശതമാനമാക്കി വർധിപ്പിക്കാനാണ് നീക്കം. 2,650 കിലോമീറ്റർ കാൽനട, സൈക്കിൾ പാതകൾ ഹരിതാഭമാക്കുന്നതും പദ്ധതിയിൽ ഉൾപ്പെടും. കമ്മിറ്റിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കഴിഞ്ഞ ദിവസം ഒനൈസയിൽ പുതിയ അൽ ബ്രിജ പാർക്ക് തുറന്നിരുന്നു. കാൽനട, സൈക്കിൾ പാതകൾ പരിസ്ഥിതി സൗഹൃദമാക്കി കൂടുതൽ പ്രദേശങ്ങളുടെ പുനരധിവാസമാണ് ലക്ഷ്യം. 2030 ഖത്തർ ദേശീയ ദർശന രേഖയുടെ ലക്ഷ്യങ്ങൾക്കനുസരിച്ചാണ് നടപടികൾ.

സൗന്ദര്യവൽക്കരണം പുരോഗമിക്കുന്നു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ സ്ട്രീറ്റുകളിൽ സൗന്ദര്യവൽകരണം പുരോഗമിക്കുകയാണ്. അൽ കഫ്ജി, അൽ ജാമിയ, അറബ് ലീഗ് എന്നീ സ്ട്രീറ്റുകളിൽ സൗന്ദര്യവൽക്കരണം നടക്കുന്നത്. ലഗ്താഫിയ, ബുഹൈറ, ഒനൈസ, അൽ മർഖിയ സ്ട്രീറ്റുകളും പച്ചപ്പണിയും. ലാൻഡ്‌സ്‌കേപ്പ്, മരം നടൽ, ഇരിപ്പിട സൗകര്യങ്ങൾ, വൈദ്യുതി, കിയോസ്‌കുകൾ തുടങ്ങിയ ജോലികൾ പുരോഗമിക്കുന്നു. ദോഹ കോർണിഷ് റോഡ്, അൽഖോർ റോഡ് എന്നിവിടങ്ങളിൽ സൈക്കിൾ, കാൽനട പാതകളുടെ വികസനകരാറിൽ ഒപ്പുവച്ചു കഴിഞ്ഞു. അൽ മജ്ദ് റോഡിന്റെ ലാൻഡ്‌സ്‌കേപ്പിനുള്ള ടെൻഡറും ആരംഭിച്ചു.

തൈ നടീൽ ക്യാംപെയ്ൻ തുടങ്ങി

ഹരിത പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ മരംനടീൽ ക്യാംപെയ്‌നും തുടക്കമായി. തൈകൾ നട്ടുവളർത്തുന്നതിന്റെയും പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പുതുതലമുറയെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തിലാണ് ക്യാംപെയ്ൻ തുടങ്ങിയത്. അഷ്ഗാലിന്റെ പദ്ധതി സൈറ്റുകളിൽ സ്‌കൂൾ കുട്ടികളുടെ നേതൃത്വത്തിൽ തൈകൾ നട്ടുവളർത്തുകയാണ് ക്യാംപെയ്‌ന്റെ ലക്ഷ്യം. ക്യാംപെയ്‌നിൽ അഹമ്മദ് മൻസൂർ പ്രൈമറി ബോയ്‌സ് സ്‌കൂളിലെ 30 വിദ്യാർഥികൾ ചേർന്ന് 25 തൈകളാണ് നട്ടത്.