കൺകുളിർക്കെ കാണാം ഇന്ത്യയുടെ അമൂല്യ രത്നാഭരണങ്ങളെ
ദോഹ ∙ഇന്ത്യയുടെ അമൂല്യ രത്‌ന, ആഭരണ പ്രദർശനത്തിന് മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ടിൽ (മിയ) തുടക്കമായി. ഖത്തർ-ഇന്ത്യ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായാണ് 100ലേറെ അമൂല്യ രത്‌നങ്ങളും ആഭരണങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നത്.....

ദോഹ ∙ഇന്ത്യയുടെ അമൂല്യ രത്‌ന, ആഭരണ പ്രദർശനത്തിന് മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ടിൽ (മിയ) തുടക്കമായി. ഖത്തർ-ഇന്ത്യ സാംസ്‌കാരിക വർഷാഘോഷത്തിന്റെ ഭാഗമായാണ് 100ലേറെ അമൂല്യ രത്‌നങ്ങളും ആഭരണങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നത്. മിയ, ഖത്തർ ദേശീയ മ്യൂസിയം, ഖത്തർ മ്യൂസിയത്തിന്റെ ഓറിയന്റലിസ്റ്റ് ശേഖരം എന്നിവിടങ്ങളിലെ ഇന്ത്യൻ ആഭരണങ്ങളും രത്‌നങ്ങളുമാണ് പ്രദർശനത്തിലുള്ളത്. 4 വിഭാഗങ്ങളിലായാണ് പ്രദർശനം.
രത്‌നങ്ങളുടെ വിഭാഗത്തിൽ ഇന്ത്യൻ രത്‌നങ്ങളുടെ സാംസ്‌കാരിക, സാമ്പത്തിക പ്രാധാന്യം അറിയാം. കോർട്ട്-സെറിമണി വിഭാഗത്തിൽ ഇന്ത്യൻ രാജസദസ്സുകളിൽ രത്‌നങ്ങൾ, ആഭരണങ്ങൾ എന്നിവയ്ക്കുണ്ടായിരുന്ന പ്രാധാന്യമാണ് പ്രതിഫലിപ്പിക്കുക. രാജസദസ്സിന് അപ്പുറം എന്ന വിഭാഗത്തിൽ കരനിർമിത ആഭരണങ്ങളുടെ വ്യക്തിഗത, സ്വകാര്യ, ആത്മീയ ഉപയോഗങ്ങളെക്കുറിച്ച് സൂചിപ്പിക്കും. ഖത്തർ ബന്ധം-സ്വർണത്തിനായുള്ള പവിഴം എന്ന വിഭാഗത്തിൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള സാംസ്‌കാരിക, വാണിജ്യ ബന്ധം പ്രതിഫലിപ്പിക്കുന്നു.
18-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വജ്രാഭരണങ്ങളും മിയയുടെ ശേഖരത്തിലെ സ്വർണ ഫാൽക്കണുമെല്ലാം പ്രദർശനത്തിലുണ്ട്. മുഗൾ രാജവംശം ഉപയോഗിച്ചിരുന്ന ആഭരണങ്ങളുടെ പ്രദർശനത്തിലൂടെ മുഗൾവംശത്തിന്റെ സമ്പന്നതയും അറിയാം. വാരാണസിയിൽ നിന്നുള്ള അപൂർവ ഡിസൈനിലുള്ള നെക്‌ലേസും പ്രദർശനത്തിന്റെ ആകർഷണങ്ങളിലൊന്നാണ്. അടുത്ത ജനുവരി 18 വരെയാണ് പ്രദർശനം.