ദുബായ് ∙ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഷാർജ ഫ്ലാഗ് ഐലൻഡിൽ ഇന്ന് 'ഇന്ത്യൻ രാവ്'. വൈകിട്ട് 3 മുതൽ രാത്രി 12 വരെ വൈവിധ്യമാർന്ന കലാപരിപാടികൾ ഉണ്ടാകും. പ്രവേശനം സൗജന്യം. ഇന്ത്യൻ സാംസ്‌കാരിക വൈവിധ്യങ്ങൾ ഇതര രാജ്യക്കാരെ പരിചയപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണിത്.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഷാർജ ഫ്ലാഗ് ഐലൻഡിൽ ഇന്ന്  'ഇന്ത്യൻ രാവ്'. വൈകിട്ട് 3 മുതൽ രാത്രി 12 വരെ  വൈവിധ്യമാർന്ന കലാപരിപാടികൾ ഉണ്ടാകും. പ്രവേശനം സൗജന്യം. ഇന്ത്യൻ സാംസ്‌കാരിക വൈവിധ്യങ്ങൾ ഇതര രാജ്യക്കാരെ പരിചയപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണിത്.

റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ ബോളിവുഡ് നൃത്ത സംവിധായകൻ സൽമാൻ യൂസഫ് ഖാൻ നയിക്കുന്ന  ഡാൻസ് ഷോയാണു മുഖ്യ ആകർഷണം. ഗായകൻ നിഖിൽ മാത്യു, തമിഴ്നടനും സംഗീതജ്ഞനുമായ എം.ജെ. ശ്രീറാം എന്നിവരും വേദിയിലെത്തും. ബോളിവുഡ്, കോളിവുഡ് നൃത്തമേളയ്ക്കൊപ്പം  കഥക്കും ഫാഷൻ ഷോയും  ഉണ്ടാകും.

ADVERTISEMENT

തനത് ഇന്ത്യൻ രുചികളും ആസ്വദിക്കാം. സ്വർണാഭരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയുടെ പ്രദർശനവുമുണ്ട്. പരമ്പരാഗത രീതിയിൽ  വേഷം ധരിച്ചെത്തുന്നവർക്കു സമ്മാനങ്ങൾ നേടാൻ അവസരമുണ്ട്. പുരുഷൻ, വനിത, ദമ്പതിമാർ, കുടുംബം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണിത്. പാരമ്പര്യ തനിമകളോടെയുള്ള ദീപാവലി ആഘോഷത്തിനാണ് അരങ്ങൊരുങ്ങുകയെന്നു ഫ്ലാഗ് ഐലൻഡ് ജനറൽ മാനേജർ ഖുലൂദ്‌ അൽ ജുനൈബി പറഞ്ഞു.