ഗൾഫ് കപ്പ്: ഖലീഫ, ദുഹെയ്ൽ സ്റ്റേഡിയങ്ങൾ വേദിയാകും
ദോഹ ∙ 24-ാമത് അറേബ്യൻ ഗൾഫ് കപ്പ് മത്സരങ്ങൾ 2 സ്റ്റേഡിയങ്ങളിലായി നടക്കും. ഉദ്ഘാടന ദിനത്തിൽ ഖത്തർ, ഇറാഖിനെയും യുഎഇ യമനെയും നേരിടും....
ദോഹ ∙ 24-ാമത് അറേബ്യൻ ഗൾഫ് കപ്പ് മത്സരങ്ങൾ 2 സ്റ്റേഡിയങ്ങളിലായി നടക്കും. ഉദ്ഘാടന ദിനത്തിൽ ഖത്തർ, ഇറാഖിനെയും യുഎഇ യമനെയും നേരിടും....
ദോഹ ∙ 24-ാമത് അറേബ്യൻ ഗൾഫ് കപ്പ് മത്സരങ്ങൾ 2 സ്റ്റേഡിയങ്ങളിലായി നടക്കും. ഉദ്ഘാടന ദിനത്തിൽ ഖത്തർ, ഇറാഖിനെയും യുഎഇ യമനെയും നേരിടും....
ദോഹ ∙ 24-ാമത് അറേബ്യൻ ഗൾഫ് കപ്പ് മത്സരങ്ങൾ 2 സ്റ്റേഡിയങ്ങളിലായി നടക്കും. ഉദ്ഘാടന ദിനത്തിൽ ഖത്തർ, ഇറാഖിനെയും യുഎഇ യമനെയും നേരിടും. ഈ മാസം 26ന് ആരംഭിക്കുന്ന മത്സരങ്ങൾക്കു ഖലീഫ രാജ്യാന്തര സ്റ്റേഡിയവും അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയവുമാണ് (ദുഹെയ്ൽ സ്റ്റേഡിയം) വേദിയാകുന്നത്. 26ന് വൈകിട്ട് 7.30ന് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾക്കു തുടക്കം.
ഖത്തറും ഇറാഖും തമ്മിലാണ് ആദ്യ മത്സരം. 9ന് ദുഹെയ്ൽ സ്റ്റേഡിയത്തിൽ യുഎഇയും യമനും ഏറ്റുമുട്ടും. 2 ഗ്രൂപ്പുകളിലായാണ് മത്സരം. ഗ്രൂപ്പ് എയിലാണ് ഖത്തർ. ആതിഥേയരായ ഖത്തറിനെ കൂടാതെ സൗദി അറേബ്യ, യുഎഇ, ഇറാഖ്, ബഹ്‌റൈൻ, യമൻ, കുവൈത്ത്, ഒമാൻ എന്നിവയാണ് മത്സര രംഗത്തുള്ളത്. ഫൈനൽ ഉൾപ്പെടെ 15 മത്സരങ്ങളാണുള്ളത്. ഡിസംബർ 2ന് ഖത്തറും യുഎഇയും തമ്മിൽ മത്സരിക്കും. ഡിസംബർ 5ന് സെമി ഫൈനലും 8ന് ഫൈനലും നടക്കും.
ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുന്നത്. പുതിയ മാറ്റങ്ങൾക്ക് ശേഷം ടിക്കറ്റ് വിൽപന ഇന്നലെ മുതൽ പുനരാരംഭിച്ചിട്ടുണ്ട്. സൂഖ് വാഖിഫ്, കത്താറ, വില്ലാജിയോ മാൾ, മാൾ ഓഫ് ഖത്തർ, ദോഹ ഫെസ്റ്റിവൽ സിറ്റി എന്നിവിടങ്ങളിൽ വൈകിട്ട് 4 മുതൽ 10 വരെ ടിക്കറ്റ് ലഭിക്കും. കൂടാതെ ടിക്കറ്റുകൾ gulfcup2019.qa എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ടിക്കറ്റ് നിരക്ക് 10, 30, 50 റിയാൽ ആണ്.
മത്സര ഷെഡ്യൂൾ
∙ നവംബർ 26 ഖത്തർ-ഇറാഖ് (ഖലീഫ സ്റ്റേഡിയം- 7.30), യുഎഇ-യമൻ (ദുഹെയ്ൽ സ്റ്റേഡിയം- 9.30).
∙ നവംബർ 27 ഒമാൻ-ബഹ്‌റൈൻ, സൗദി-കുവൈത്ത് (ദുഹെയ്ൽ സ്റ്റേഡിയം - 5.30, 8.00)
∙ നവംബർ 29 യുഎഇ-ഇറാഖ്, യമൻ-ഖത്തർ (ഖലീഫ സ്റ്റേഡിയം – 5.30, 8.00)
∙ നവംബർ 30 കുവൈത്ത്-ഒമാൻ, ബഹ്‌റൈൻ-സൗദി (ദുഹെയ്ൽ സ്റ്റേഡിയം – 5.30, 8.00)
∙ ഡിസംബർ 2 ഖത്തർ-യുഎഇ, കുവൈത്ത്-ബഹ്‌റൈൻ (ഖലീഫ സ്റ്റേഡിയം – 5.30, 8.00), യമൻ-ഇറാഖ്, ഒമാൻ-സൗദി (ദുഹെയ്ൽ സ്റ്റേഡിയം – 5.30, 8.00).
∙ ഡിസംബർ 5 സെമി ഫൈനൽ (ഗ്രൂപ്പ് എ വിജയി-ഗ്രൂപ്പ് ബി റണ്ണർ അപ്പ്, ഗ്രൂപ്പ് ബി വിജയി - ഗ്രൂപ്പ് എ റണ്ണർ അപ്പ്)(സമയവും വേദിയും പിന്നീട് പ്രഖ്യാപിക്കും).
∙ഡിസംബർ 8 ഫൈനൽ (ഖലീഫ സ്റ്റേഡിയം)