കുവൈത്ത് സിറ്റി ∙ പ്രവർത്തനപദ്ധതികളും കാഴ്ചപ്പാടുകളും പ്രഖ്യാപിച്ച് പുതുതായി അധികാരമേറ്റ മന്ത്രിമാർ. അടുത്തവർഷം അവസാനം പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ പുതിയ മന്ത്രിസഭയ്ക്ക് 10 മാസത്തോളമേ കാലാവധിയുള്ളൂ. അതിനകം ശ്രദ്ധേയ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ പ്രവർത്തനപദ്ധതികളും കാഴ്ചപ്പാടുകളും പ്രഖ്യാപിച്ച് പുതുതായി അധികാരമേറ്റ മന്ത്രിമാർ. അടുത്തവർഷം അവസാനം പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നതിനാൽ പുതിയ മന്ത്രിസഭയ്ക്ക് 10 മാസത്തോളമേ കാലാവധിയുള്ളൂ. അതിനകം ശ്രദ്ധേയ പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് മന്ത്രിമാർ ലക്ഷ്യമിടുന്നത്.

ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് (ആരോഗ്യമന്ത്രി)

ADVERTISEMENT

ആരോഗ്യമേഖലയിൽ സമഗ്ര ഇലക്ട്രോണിക് സംവിധാനമാണു പ്രധാന ലക്ഷ്യം.  മരുന്നിനുള്ള കുറിപ്പടി തൊട്ട് സേവനങ്ങളെല്ലാം ഇ-സംവിധാനത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. മെഡിക്കൽ റെസ്പോൺസിബിലിറ്റി നിയമം, ഫുഡ് ആൻഡ് ഡ്രഗ്സ് അതോറിറ്റി നിയമം എന്നിവ കൊണ്ടുവരും. 

മന്ത്രാലയത്തിന്റെ ഘടനയിൽ മാറ്റം ആവശ്യമാണ്. ജനസംഖ്യ അടിസ്ഥാനപ്പെടുത്തി മേഖലകൾ തിരിച്ച് ആവശ്യമായ മെഡിക്കൽ സേവന കേന്ദ്രങ്ങൾ ആലോചിക്കും. ചികിത്സ തേടി കാത്തിരിക്കേണ്ടിവരുന്നത് സേവനമികവിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നത് ഗൗരവമായി കാണുന്നതിനാലാണിത്. 

ADVERTISEMENT

മറിയം അഖീൽ അൽ അഖീൽ (ധനമന്ത്രി)

പങ്കാളിത്ത വികസനത്തിന് ഊന്നൽ നൽകും. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും പൊതുസമൂഹത്തിലെയും പങ്കാളിത്തത്തിനാകും പ്രാമുഖ്യം. 

ADVERTISEMENT

അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് വിഭാവനം ചെയ്ത `പുതിയ കുവൈത്ത്-2035` ലേക്ക് രാജ്യത്തെ പരിവർത്തനം ചെയ്യാനുള്ള നീക്കം ശക്തമാക്കേണ്ടതുണ്ട്. സമ്പദ് മേഖലയിൽ സുസ്ഥിരതയും വൈവിധ്യവും ആലോചിക്കും. രാജ്യത്തിന്റെയും ജനങ്ങളുടെയും അഭിലാഷങ്ങൾക്ക് അനുസൃതമായാകും തീരുമാനങ്ങൾ. 

മുബാറക് അൽ ഹാരിസ് (സേവന- പാർലമെൻ‌ററികാര്യം)

സേവനമേഖലയിൽ പ്രവർത്തനങ്ങൾ വർധിപ്പിക്കും. പാർലമെന്റും സർക്കാരും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് പരിശ്രമിക്കും. പൗരന്മാരെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങൾ തീരുമാനം കാത്തിരിക്കുന്നുണ്ട്. 

അത് ത്വരിതപ്പെടുത്തും. ലോകം സാക്ഷ്യം വഹിക്കുന്ന സാങ്കേതിക വളർച്ചയ്ക്കൊപ്പം രാജ്യത്തെയും എത്തിക്കുന്നതിന് ശ്രമം ഉണ്ടാകും. 

വലീദ് അൽ ജാസിം (മുനിസിപ്പൽ കാര്യം)

മുനിസിപ്പൽ കൗൺസിലിന്റെയും മുനിസിപ്പൽ ഭരണവിഭാഗത്തിൻ‌റെ സഹകരണം ഉറപ്പാക്കി കാര്യങ്ങൾ എളുപ്പമാക്കുന്നതിന് ശ്രമം ശക്തമാക്കും. വികസന പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് അത് അനിവാര്യമാണ്.