കൊച്ചി ∙ പ്രശസ്ത യുഎഇ വ്ലോഗർ ഖാലിദ് അൽ അമേരിയും അദ്ദേഹത്തിന്റെ പത്നി സൽമയും കേരളത്തിൽ. കൊച്ചിയിൽ എത്തിയതിന്റെ ചിത്രം കഴിഞ്ഞ ദിവസമാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ‘ഞങ്ങൾ കേരളത്തിൽ എത്തി. ഇന്ത്യയിലെ മനോഹരമായ ഈ സംസ്ഥാനത്ത് എത്തിയതിൽ വലിയ ആവേശത്തിലാണ്. യുഎഇയുമായി കേരളത്തിനുള്ളത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പ്രശസ്ത യുഎഇ വ്ലോഗർ ഖാലിദ് അൽ അമേരിയും അദ്ദേഹത്തിന്റെ പത്നി സൽമയും കേരളത്തിൽ. കൊച്ചിയിൽ എത്തിയതിന്റെ ചിത്രം കഴിഞ്ഞ ദിവസമാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ‘ഞങ്ങൾ കേരളത്തിൽ എത്തി. ഇന്ത്യയിലെ മനോഹരമായ ഈ സംസ്ഥാനത്ത് എത്തിയതിൽ വലിയ ആവേശത്തിലാണ്. യുഎഇയുമായി കേരളത്തിനുള്ളത് ആഴത്തിലുള്ള ചരിത്രമാണെ’ന്നും അദ്ദേഹം കുറിച്ചു. കൊച്ചിയിൽ ഒരു ഓട്ടോയ്ക്ക് സമീപം സൽമയ്ക്കൊപ്പം നിൽക്കുന്ന ചിത്രമാണ് ഖാലിദ് പങ്കുവച്ചത്. 

മലയാളികൾ ഉൾപ്പെടെ നിരവധിയാളുകളാണ് ഖാലിദിന്റെ പോസ്റ്റ് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതമെന്നും കേരളത്തിൽ എവിടെയൊക്കെ സഞ്ചരിക്കണമെന്നും പലരും നിർദേശിക്കുന്നു. അലപ്പുഴയിൽ വരണമെന്നും അവിടെയുള്ള ഹൗസ് ബോട്ടിൽ കയറണമെന്നും ഒരാൾ നിർദേശിക്കുന്നുണ്ട്. ഹൗസ് ബോട്ട് യാത്ര ഞങ്ങളുടെ പദ്ധതിയിൽ ഉണ്ടെന്നാണ് ഇതിന് ഖാലിദ് നൽകിയ മറുപടി.

ADVERTISEMENT

ഞങ്ങളുടെ നാട്ടിൽ എത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും ഉടൻ തന്നെ വിഡിയോ കാണാൻ സാധിക്കുമെന്നും ചിലർ അഭിപ്രായം പങ്കുവച്ചു. കേരളത്തിലുള്ള ആരാധകരുമായി ഒരു കൂടിക്കാഴ്ച സംഘടിപ്പിക്കണമെന്നാണ് മറ്റൊരു മലയാളി പറഞ്ഞത്. കേരളത്തിന്റെ ഭംഗി ആസ്വദിക്കണമെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നുമാണ് ഖാലിദ് മിക്ക പോസ്റ്റുകൾക്കും നൽകുന്ന മറുപടി.

ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ സഞ്ചരിച്ച് വിഡിയോ ചെയ്യുകയും യുഎഇയിൽ തന്നെയുള്ള കാഴ്ചകളും രീതികളും പരിചയപ്പെടുത്തുന്ന വ്ലോഗർ ആണ് ഖാലിദ്. ഭാര്യ സൽമയ്ക്കൊപ്പം കോമിഡി സ്കിറ്റുകളും ഇദ്ദേഹം ചെയ്തിട്ടുണ്ട്. ഖാലിദ് ചെയ്ത ഇത്തരം വിഡിയോകൾ വലിയ ശ്രദ്ധനേടിയവയാണ്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ഇദ്ദേഹം വിഡിയോകൾ പോസ്റ്റ് ചെയ്യുക.

ADVERTISEMENT

മുൻപ് കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ കേരളത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം വിഡിയോ ചെയ്തിരുന്നു. യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ കുറിച്ചും ഖാലിദ് ചെയ്ത വിഡിയോ ശ്രദ്ധനേടിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഖാലിദിന്റെ പേജ് പിന്തുടരുകയും വിഡിയോകൾ കാണുകയും ചെയ്യുന്നവരാണ്.