സുൽത്താൻ ഖാബൂസിന് വേണ്ടി പ്രാർത്ഥന സദസ്സ്
മസ്ക്കത്ത്∙ മബേല കെഎംസിസ.യും ശിഹാബ് തങ്ങൾ സ്മാരക മദ്രസ്സയും സംയുക്തമായി മദ്രസ്സ ഹാളിൽ സുൽത്താൻ ഖാബൂസ് അനുശോചന

മസ്ക്കത്ത്∙ മബേല കെഎംസിസ.യും ശിഹാബ് തങ്ങൾ സ്മാരക മദ്രസ്സയും സംയുക്തമായി മദ്രസ്സ ഹാളിൽ സുൽത്താൻ ഖാബൂസ് അനുശോചന സംഗമവും പ്രാർത്ഥന സദസ്സും നടത്തി. സ്വദേശികൾക്കൊപ്പം വിദേശികൾക്കും ഉയർന്ന മാനുഷിക പരിഗണനയുടെ നിയമം നടപ്പിലാക്കലിലൂടെ മേഘലയിലെ മാതൃകാ രാജ്യത്തലവനായി സുൽത്താൻ ഖാബൂസ് മാറുകയായിരുന്നു എന്ന് അനുശോചന യോഗം വിലയിരുത്തി.
പൗര പ്രമുഖനും മദ്രസ്സത്തുൽ ദാറുൽ ഖുർആൻ മബേലയുടെ സ്ഥാപക ചെയർമാനുമായ ഷെയ്ഖ് ജമീൽ അസ്സാആദ് അനുശോചന സംഗമം ഉത്ഘാടനം ചെയ്തു. നാസർ ചെർക്കളം ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് ഇസ്മായിൽ കെ.പി. അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലം സ്വാഗതം പറഞ്ഞു.
പ്രാർത്ഥന സദസ്സിൽ അഷ്റഫ് ബാഖവി ഉസ്താദ് സ്വാഗതം പറഞ്ഞു.ഉസ്താദ് റഹീം ഇർഫാനി ബാഖവി പ്രാർത്ഥന നടത്തി. ട്രഷറർ ഹമീദ് പേരാമ്പ്ര അനുശോചന സംഗമം പരിപാടിക്ക് നന്ദി പറഞ്ഞു.
മദ്രസ്സ വിദ്യാർത്ഥികളും രക്ഷിതാക്കളും കെഎംസിസി പ്രവർത്തകരും സംബന്ധിച്ചു.