സുചേതയുടെ പാട്ട് കോവിഡ് ബോധവൽക്കരണത്തിന്
ദുബായ് ∙ കോവിഡ് പ്രതിരോധം സംബന്ധിച്ച് സുചേത സതീഷ് പാടിയ പാട്ട് പ്രചാരണത്തിന് സംസ്ഥാന സർക്കാർ ഉപയോഗിക്കും......

ദുബായ് ∙ കോവിഡ് പ്രതിരോധം സംബന്ധിച്ച് സുചേത സതീഷ് പാടിയ പാട്ട് പ്രചാരണത്തിന് സംസ്ഥാന സർക്കാർ ഉപയോഗിക്കും. ഇന്നലെ തിരുവനന്തപുരത്ത് സാമുഹിക സുരക്ഷാ വകുപ്പിന്റെ ആസ്ഥാനത്ത് ഇതിന്റെ പ്രകാശനം നടന്നു.
അകലം പാലിക്കൂ ശുചിത്വം പാലിക്കൂ എന്നു തുടങ്ങുന്ന പാട്ട് ബംഗാളി, അസമീയ, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും സുചേത പാടി റെക്കോർഡ് ചെയ്തിട്ടുണ്ട്. സുചേതയുടെ അമ്മ സുമിത എഴുതി ഗായിക പ്രശാന്തി ചോപ്ര ഈണമിട്ടതാണ് പാട്ട്. അതിഥി തൊഴിലാളികൾക്കിടയിലെ പ്രചാരണത്തിന് ഇവ ഉപയോഗിക്കാം.
ഏറ്റവുമധികം ഭാഷകളിൽ പാടിയതിനും ഏറ്റവും ദൈർഘ്യമേറിയ കച്ചേരി നടത്തിയതിനും ലോക റെക്കോർഡ് നേടിയ വ്യക്തിയാണ് സുചേത. പിതാവ് ഡോ.സതീഷ്.