മേയ് 5 മുതൽ പാസ്പോർട്ട് സേവനങ്ങൾ റിയാദ് എംബസിയിൽ നിന്ന് നേരിട്ട് ലഭ്യമാകും
റിയാദ് ∙ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സൗദിയിലെ വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന വിഎഫ്‌എസ് കേന്ദ്രങ്ങൾ തുറക്കാൻ അനുമതിയില്ലാത്തതിനാൽ ഇൗ മാസം അഞ്ചു മുതൽ റിയാദിലെ ഇന്ത്യൻ എംബസിയിൽ നിന്ന് നേരിട്ട് പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. സൗദിയിൽ നിലനിൽക്കുന്ന കർഫ്യുവിൽ ഇളവ്

റിയാദ് ∙ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സൗദിയിലെ വിവിധ നഗരങ്ങളിൽ പ്രവർത്തിക്കുന്ന വിഎഫ്‌എസ് കേന്ദ്രങ്ങൾ തുറക്കാൻ അനുമതിയില്ലാത്തതിനാൽ ഇൗ മാസം അഞ്ചു മുതൽ റിയാദിലെ ഇന്ത്യൻ എംബസിയിൽ നിന്ന് നേരിട്ട് പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. സൗദിയിൽ നിലനിൽക്കുന്ന കർഫ്യുവിൽ ഇളവ് നൽകിയിട്ടുണ്ടെങ്കിലും വിഎഫ്‌എസ് ഗ്ലോബർ സെന്ററുകളിലെ വീസാ, പാസ്പോർട്ട് സേവന കേന്ദ്രങ്ങൾ തുറക്കാൻ അനുമതിയില്ല. ഇത് കണക്കിലെടുത്താണ് സൗദി അധികൃതരുടെ നിർദേശങ്ങൾ പാലിച്ച് അടിയന്തര പാസ്‌പോർട്ട് സേവനങ്ങൾ ഇന്ത്യക്കാർക്ക് ലഭ്യമാക്കുന്നതിന് എംബസി മുന്നോട്ട് വരുന്നതെന്ന് വാർത്താകുറിപ്പിൽ പറഞ്ഞു.
അതേസമയം, അപേക്ഷകർ കണിശമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കണം. എല്ലാ സമയത്തെയും തിരക്ക് ഒഴിവാക്കുന്നതിനും ശാരീരിക അകലം പാലിക്കുന്നതിനുമുള്ള മാനദണ്ഡങ്ങൾ പിന്തുടരേണ്ടതുണ്ട്. പാസ്‌പോർട്ടിനും മറ്റു ബന്ധപ്പെട്ട സേവനങ്ങൾക്കുമായി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് അനുമതിയെടുക്കൽ നിർബന്ധമാണ്. സ്ഥിരീകരിച്ച അപ്പോയിന്റ്മെന്റ് ഇല്ലാത്തഅപേക്ഷകരെ അനുവദിക്കില്ല. ഞായർ മുതൽ വ്യാഴം വരെ 920006139 എന്ന നമ്പറിൽ വിളിച്ചോ info.inriyadh@vfshelpline.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ നൽകിയോ അനുമതിയെടുക്കാം.
രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് നമ്പറിൽ വിളിക്കേണ്ടത്. 2020 മേയ് 4 മുതൽ കോൾസെന്റർ പ്രവർത്തിച്ചു തുടങ്ങും. സ്ഥിരീകരിക്കപ്പെട്ട അപ്പോയ്‌മെന്റിൽ നൽകിയ നിശ്ചിത സമയത്ത് മാത്രം എംബസി സന്ദർശിക്കുക. അപേക്ഷകരല്ലാത്ത ആരെയും കൂടെ അനുവദിക്കില്ല. അപേക്ഷ സമർപ്പിക്കുന്നതിനും പാസ്പോർട്ട് സ്വീകരിക്കുന്നതിനും ഞായർ മുതൽ വ്യാഴം വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് സമയം.
മാസ്ക് ഇല്ലാത്ത ഒരു അപേക്ഷകനും പ്രവേശനം അനുവദിക്കില്ല. അവധി തീർന്നതോ ജൂൺ 30 നു മുമ്പ് അവധി തീരുന്നതോ ആയ പാസ്‌പോർട്ടുകൾ ഇഷ്യു ചെയ്യുന്നതിനുള്ള അപേക്ഷകൾക്കാണ് മുൻഗണന നൽകുക. ഈഗണത്തിൽ പെടാത്ത അപേക്ഷകർ അടിയന്തരാവസ്ഥ വിശദീകരിച്ച് കൃത്യമായ രേഖകൾക്കൊപ്പം cons.riyadh@mea.gov.in എന്ന വിലാസത്തിൽ എംബസിക്ക് എഴുതി അറിയിക്കാം. അപേക്ഷയുടെ പ്രാധാന്യം പരിഗണിച്ച് ഇവ സ്വീകരിക്കുമെന്നും എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.