ചലനമറ്റ് കുവൈത്ത്; റോഡിൽ ആളുകളും വാഹനങ്ങളും ഇല്ല
കുവൈത്ത് സിറ്റി● ഞായറാഴ്ച വൈകിട്ട് മുതൽ കുവൈത്ത് തീർത്തും ചലനമറ്റു. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന ഇടങ്ങളിൽ കർശന നിബന്ധനകൾക്ക് വിധേയമായി നിയന്ത്രിത തോതിലുള്ള ആളനക്കം അല്ലാതെ റോഡിൽ ആളുകളില്ല, വാഹനങ്ങളും ഇല്ല. ആശുപത്രികളിൽ ഡ്യൂട്ടിയിലുള്ളവരുടെ വാഹനങ്ങളുണ്ട്.പിന്നെ പൊലീസ് വാഹനങ്ങളും അത്യാവശ്യമായി ചില വാഹനങ്ങളും.

30 വരെ 24മണിക്കൂറും വീടിനകത്ത് കഴിയണം . പൊതുമേഖലയിലും സ്വകാര്യമേഖലയിലും സ്ഥാപനങ്ങളൊന്നും പ്രവർത്തിക്കുന്നില്ല. സമ്പൂർണ കർഫ്യു തുടങ്ങുന്നതിന് മുൻപ് ലഭിച്ച രണ്ടു പകലുകൾ എല്ലായിടങ്ങളിലും തിരക്കിന്റേതായിരുന്നു. 20 ദിവസത്തേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും പാചകവാതക സിലിണ്ടറും ഒരുക്കുന്നതിനുള്ള തിരക്ക്.
കോ-ഓപ്പറേറ്റീസ് സ്റ്റോറുകളും സൂപ്പർ മാർക്കറ്റുകളും മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. അവിടെ രാവിലെയും രാത്രിയുമായി 2 ഷിഫ്റ്റ് പ്രവർത്തനാനുമതിയുണ്ട്. ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതിന് ആളുകൾക്ക് ചെല്ലാം. വാണിജ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്താൽ കിട്ടുന്ന ബാർകോഡ് ഉപയോഗിച്ച് വേണം അവിടെ എത്താൻ. സിവിൽ ഐഡിയിലുള്ള മേൽവിലാസവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ സ്ഥാപത്തിൽ മാത്രമേ പ്രവേശനം ലഭിക്കൂ. ഒരാൾക്ക് ഒരാഴ്ച ഒരുതവണ മാത്രമായിരിക്കും അനുമതി. ബഖാലകൾ തുറക്കുന്നുണ്ട്. ഹോം ഡെലിവറി മാത്രമേ പാടുള്ളൂ. അതും ബഖാലയുമായി അടുത്ത കെട്ടിടങ്ങളിലേക്ക് മാത്രം.
അവശ്യമരുന്നുകൾ വാങ്ങുന്നതിന് ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും പോകുന്നതിനും നിയന്ത്രണമുണ്ട്. ആഭ്യന്തരമന്ത്രാലയത്തിൽ അപേക്ഷിച്ചാൽ ലഭിക്കുന്ന മെഡിക്കൽ പാസ് ഉപയോഗിച്ച് മാത്രമേ പുറത്തിറങ്ങാൻ സാധിക്കൂ. കോവിഡ് രോഗികളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് കർഫ്യു സമയവും ദീർഘിപ്പിച്ചത്. മാർച്ച് 21മുതൽ ഭാഗിക കർഫ്യു നിലവിലുണ്ടായിരുന്നു.