അബുദാബി ∙ അബുദാബിയിൽനിന്ന് ഇന്നലെ ‌തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമായി നടത്തിയ 2 സർവീസുകളിലായി 354 പേരും 10 കുട്ടികളും നാട്ടിലെത്തിയത്......

അബുദാബി ∙ അബുദാബിയിൽനിന്ന് ഇന്നലെ ‌തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമായി നടത്തിയ 2 സർവീസുകളിലായി 354 പേരും 10 കുട്ടികളും നാട്ടിലെത്തിയത്......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ അബുദാബിയിൽനിന്ന് ഇന്നലെ ‌തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കുമായി നടത്തിയ 2 സർവീസുകളിലായി 354 പേരും 10 കുട്ടികളും നാട്ടിലെത്തിയത്. ഒരു മണിക്കൂർ ‍വൈകി വൈകിട്ട് 5.50ന് യാത്ര തിരിച്ച തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ 18 ഗർഭിണികൾ, ജോലി നഷ്ടപ്പെട്ട 83 പേർ 63 രോഗികൾ എന്നിവർ ഉൾപ്പെടെ 177 പേരുണ്ടായിരുന്നു. പിസിആർ പരിശോധനയും തെർമൽ സ്ക്രീനിങ്ങും നടത്തിയ ശേഷമാണ് ഇവർക്ക് യാത്രാനുമതി നൽകിയത്.

പ്രാദേശിക സമയം വൈകിട്ട് 6ന് പുറപ്പെടേണ്ടിയിരുന്ന കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് െഎഎക്സ് 348 വിമാനം രണ്ടേകാൽ മണിക്കൂർ വൈകി രാത്രി ഒൻപതിനാണ് പുറപ്പെട്ടത്. 177 യാത്രക്കാരും 5 കുട്ടികളുമുള്ള വിമാനത്തിലും ഗർഭിണികളും രോഗികളും ജോലി നഷ്ടപ്പെട്ടവരും വീസാ കാലാവധി കഴിഞ്ഞവരും മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവരുമായിരുന്നു കൂടുതലും. 5 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തിയ രോഗികൾക്കും ഗർഭിണികൾക്കും വിമാനം വൈകിയത് പ്രയാസമുണ്ടാക്കി. അടിയന്തര ചികിത്സയ്ക്കായി വീൽ ചെയറിൽ യാത്ര ചെയ്യുന്ന പരപ്പനങ്ങാടി സ്വദേശി മുനീറിനും വിമാനം വൈകിയത് ഏറെ പ്രയാസത്തിലാക്കി. ഇഫ്താറിനും പ്രയാസം നേരിട്ടതായി യാത്രക്കാർ പറഞ്ഞു.