ദുബായ്∙ കൊറോണ കാലത്ത്‌ നന്മയുടെയും കരുതലിന്റെയും കരസ്പര്‍ശമായി വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്യുഎംഎഫ്). നാട്ടിലേക്കു പോകുവാന്‍ എല്ലാ തയ്യാറെടുപ്പുകള്‍ എടുത്തിട്ടും വിമാന ടിക്കറ്റ്‌ എടുക്കാന്‍ സാധിക്കാത്ത നിര്‍ധനരായ പ്രവിസികള്‍ക്ക് വിമാന യാത്ര ടിക്കറ്റ്‌ നൽകി ഡബ്യുഎംഎഫിന്റെ മിഡിൽ ഈസ്റ്റ് യുഎഇ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കൊറോണ കാലത്ത്‌ നന്മയുടെയും കരുതലിന്റെയും കരസ്പര്‍ശമായി  വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്യുഎംഎഫ്). നാട്ടിലേക്കു പോകുവാന്‍ എല്ലാ തയ്യാറെടുപ്പുകള്‍ എടുത്തിട്ടും വിമാന ടിക്കറ്റ്‌ എടുക്കാന്‍ സാധിക്കാത്ത നിര്‍ധനരായ പ്രവിസികള്‍ക്ക് വിമാന യാത്ര ടിക്കറ്റ്‌ നൽകി ഡബ്യുഎംഎഫിന്റെ മിഡിൽ ഈസ്റ്റ് യുഎഇ ഘടകം. 

ജോലിയും വരുമാനവും നഷ്ടപ്പെട്ട് മാസങ്ങളായി റൂമില്‍ കഴിയുന്ന പല  പ്രവാസികളും ടിക്കറ്റിനു പണം ഇല്ലാത്തതിനാല്‍ വിഷമിക്കുന്ന അവസരത്തില്‍ ആണ് ഡബ്യുഎംഎഫ് പ്രവര്‍ത്തകര്‍ വലിയ മനുഷ്യ സ്നേഹ പ്രവര്‍ത്തിയുമായി മുന്നോട്ടു വന്നത്. എംബസികളും നോർക്ക റൂർട്ട്സും ശുപാര്‍ശ ചെയ്യുന്നവരും ഡബ്യുഎംഎഫ് നിശ്ചയിച്ചിട്ടുള്ള മാര്‍ഗരേഖകള്‍ക്കുള്ളില്‍ വരുന്നവരുമായ നിര്‍ധനരായ ആളുകള്‍ക്കാണ് ഈ സഹായം ലഭിക്കുക.

ADVERTISEMENT

130 ഓളം രാജ്യങ്ങളിലായി പ്രവാസത്തില്‍ കഴിയുന്ന മലയാളികളെ ഒരു കുട കീഴില്‍ ഒരുമിപ്പിച്ചു പ്രവാസികളുടെ ക്ഷേമത്തിനായി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്‌ ഡബ്യുഎംഎഫ്. കൊറോണ കാലത്ത് പ്രവാസികളെ സഹായിക്കാനായി എല്ലാ രാജ്യങ്ങളിലും Help Desk തുറന്നു കൊണ്ട് കൊറോണ മൂലം വിഷമിക്കുന്നവരുടെ പ്രശ്നങ്ങള്‍ക്ക്  പരിഹാരവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കിക്കൊണ്ടിരിക്കുകയാണ്‌ ഡബ്യുഎംഎഫ് എന്നു ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ അറിയിച്ചു. 

പല പ്രവാസികളും യാത്ര ചിലവിനു പണം കണ്ടെത്താന്‍ വിഷമിക്കുന്നത് മനസിലാക്കിയപ്പോള്‍ ആണ് ഇത്തരം ഒരു ആശയുവുമായി ഡബ്യുഎംഎഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്. സമൂഹത്തില്‍ വിവധ തുറകളിലുള്ള നിർധനരായവര്‍ക്ക് അത്താണിയായി എന്നും ഡബ്യുഎംഎഫ് പ്രവര്‍ത്തിച്ചു വരുന്നു.

ADVERTISEMENT

ഡബ്യുഎംഎഫ് ഗ്ലോബൽ വൈസ് ചെയർ പേഴ്സൻ ആനി ലിബു  , ഗ്ലോബൽ കോർഡിനേറ്റർ ഡോ.രത്നകുമാർ, ഗിരിഷ് ബാബു,  ടോം ജേക്കബ്‌, പൗലോസ്‌ തേപ്പാല,  ഇഷ ഫറ ഖുറേഷി,  അഡ്വൈസറി ബോർഡ് മെംബർ നൗഷാദ് ആലുവ  എന്നീ ഡബ്യുഎംഎഫ് മിഡിൽ ഈസ്റ്റ് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിലാണ് ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സഹായം ആവശ്യമുള്ളവര്‍ എംബസികള്‍ മുഖേനയോ, ഡബ്യുഎംഎഫ് ഹെല്‍പ്പ് ഡെസ്കുകള്‍ മുഖേന നേരിട്ടോ ബന്ധപ്പെടാവുന്നതാണ് .