കോവിഡ് കാലത്ത് കുവൈത്ത് ഫ്ലവർ മിൽ ഉത്പാദിപ്പിച്ചത് 411.5 ദശലക്ഷം കുബൂസ്
കുവൈത്ത് സിറ്റി ∙ കൊറോണക്കാലത്ത് മൂന്ന് മാസത്തിനിടെ കുവൈത്ത് ഫ്ലവർ മിൽ ഉത്പാദിപ്പിച്ചത് 411.5 ദശലക്ഷം കുബൂസ്. രാജ്യത്ത് വിവിധ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷയ്ക്കായി സ്വീകരിച്ച മുൻകരുതലിന്റെ ഭാഗമായി കമ്പനി ഫലവത്തായി പ്രവർത്തിക്കുകയായിരുന്നുവെന്ന് സിഇഒ മിദ്‌ലാഹ് അൽ

കുവൈത്ത് സിറ്റി ∙ കൊറോണക്കാലത്ത് മൂന്ന് മാസത്തിനിടെ കുവൈത്ത് ഫ്ലവർ മിൽ ഉത്പാദിപ്പിച്ചത് 411.5 ദശലക്ഷം കുബൂസ്. രാജ്യത്ത് വിവിധ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷയ്ക്കായി സ്വീകരിച്ച മുൻകരുതലിന്റെ ഭാഗമായി കമ്പനി ഫലവത്തായി പ്രവർത്തിക്കുകയായിരുന്നുവെന്ന് സിഇഒ മിദ്‌ലാഹ് അൽ സായിദ് പറഞ്ഞു.
മൂന്ന് മാസത്തിനിടയിൽ 7.2 ദശലക്ഷം കുബൂസ് ഉത്പാദിപ്പിച്ച ദിവസമുണ്ട്. കുറഞ്ഞ ഉത്പാദനമായി 1.9 ദശലക്ഷം കുബൂസ് രേഖപ്പെടുത്തിയ ദിവസവുമുണ്ട്. മാർച്ചിൽ 169 ദശലക്ഷം ആയിരുന്നു ഉത്പാദനം. ഏപ്രിലിൽ 130.5 ദശലക്ഷം ഉത്പാദിപ്പിച്ചു. മേയ് മാസം ഉത്പാദനം 112 ദശലക്ഷമാണ്. അസാധാരണ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ എന്ന സങ്കൽപം യാഥാർഥ്യമാക്കി മാറ്റുകയായിരുന്നു കമ്പനിയെന്ന് അദ്ദേഹം വ്യക്തമാക്കി.