റിയാദ്∙ കോവിഡ് നിയന്ത്രണത്തിൽ ഇളവ് വന്നതോടെ സൗദിയിൽ ജനജീവിതം സാധാരണ നിലയിലേക്ക്. ട്രെയിൻ, ബസ് തുടങ്ങി പൊതുഗതാഗത സംവിധാനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു......

റിയാദ്∙ കോവിഡ് നിയന്ത്രണത്തിൽ ഇളവ് വന്നതോടെ സൗദിയിൽ ജനജീവിതം സാധാരണ നിലയിലേക്ക്. ട്രെയിൻ, ബസ് തുടങ്ങി പൊതുഗതാഗത സംവിധാനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു......

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ കോവിഡ് നിയന്ത്രണത്തിൽ ഇളവ് വന്നതോടെ സൗദിയിൽ ജനജീവിതം സാധാരണ നിലയിലേക്ക്. ട്രെയിൻ, ബസ് തുടങ്ങി പൊതുഗതാഗത സംവിധാനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു. ഓഫിസുകളും സ്ഥാപനങ്ങളും കടകളും തുറന്നു. ആഭ്യന്തര വിമാന സർവീസുകളും റിയാദ്–ദമാം ട്രെയിൻ സർവീസും പ്രാദേശിക ബസ് സർവീസുകളുമാണ് പുനരാരംഭിച്ചത്. ആദ്യ ദിവസം 40ഓളം വിമാന സർവീസാണ് നടത്തിയത്. ഇതോടെ സൗദിയുടെ നഗരങ്ങളും ഗ്രാമങ്ങളും പകൽ സമയം സജീവമായി. രാത്രി 8 മുതൽ രാവിലെ 6 വരെയുള്ള രാത്രികാല കർഫ്യൂ ഈ മാസം 20 വരെ തുടരും.

ഈ സമയങ്ങളിലും തൊട്ടടുത്തുള്ള ആരാധനാലയങ്ങളിൽ പോകുന്നതിനു വിലക്കില്ല. റിയാദ്–ദമാം ട്രെയിൻ സർവീസാണ് ഞായറാഴ്ച ആരംഭിച്ചത്. റിയാദ്–അൽജൗഫ് ട്രെയിൻ വരും ദിവസങ്ങളിൽ ആരംഭിക്കും. മക്ക–മദീന ഹറമൈൻ സർവീസ് സെപ്റ്റംബറിലാണ് ആരംഭിക്കുക. സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയുടെ പൊതുഗതഗാതം, ടാക്സി സർവീസ് വ്യാപകമാക്കിയിട്ടില്ല. ഇതേസമയം കോവിഡ് രോഗികളുടെ വ്യാപനം മൂലം ആശുപത്രികളിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. 2 മാസത്തിനു ശേഷം തുറന്ന റസ്റ്ററന്റുകളിൽ കാര്യമായ തിരക്കില്ല. ഒരു കുടുംബത്തിൽ ഉള്ളവരാണെങ്കിൽ 5 പേർക്ക് ഒന്നിച്ചിരിക്കാം. അല്ലാത്തവർ 1.5 മീറ്റർ അകലം പാലിക്കണം.

ADVERTISEMENT

കടയിൽ എത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കണമെന്നും നഗരസഭ നിഷ്കർഷിക്കുന്നു. ഉപയോഗശേഷം കളയാവുന്ന പാത്രം, ഗ്ലാസ് എന്നിവ മാത്രമേ ഉപയോഗിക്കാവൂ. ഇലക്ട്രോണിക് മെനുവായിരിക്കണമെന്നും നിബന്ധനയുണ്ട്. റസ്റ്ററന്റിൽ ഹുക്കവലി (ശീഷ) പാടില്ല. കുട്ടികൾക്കുൾക്കുള്ള കളിസ്ഥലം തുറക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ 30% പേർ ‍മാത്രമേ ജോലിക്ക് എത്താവൂ. സ്ഥാപനത്തിലേക്കു കയറുംമുൻപ് ശരീരോഷ്മാവ് രേഖപ്പെടുത്തിയിരിക്കണം. മാസ്ക് എല്ലാ സമയത്തും മാസ്ക് ധരിക്കണം, കൈ കഴുകാനുള്ള സംവിധാനത്തിനു പുറമേ സാനിറ്റൈസറും ലഭ്യമാക്കണം. പ്രതിരോധ ശേഷി കുറഞ്ഞവരും രോഗികളും ഓഫിസിൽ എത്തരുതെന്നും നിർദേശമുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT