ദോഹ. കോവിഡ്-19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി ഒന്നാം ഘട്ടമായ ജൂണ്‍ 15 മുതല്‍ ഖത്തറില്‍ 500 പള്ളികള്‍ തുറക്കും. ആദ്യ ഘട്ടത്തില്‍ തുറക്കുന്ന പള്ളികളുടെ പട്ടിക ഔഖാഫ് ഇസ്‌ലാമിക് കാര്യമന്ത്രാലയം പുറത്തിറക്കി. പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന കോവിഡ്-19 മുന്‍കരുതല്‍ നടപടികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ. കോവിഡ്-19 നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി ഒന്നാം ഘട്ടമായ ജൂണ്‍ 15 മുതല്‍ ഖത്തറില്‍ 500 പള്ളികള്‍ തുറക്കും. ആദ്യ ഘട്ടത്തില്‍ തുറക്കുന്ന പള്ളികളുടെ പട്ടിക ഔഖാഫ് ഇസ്‌ലാമിക് കാര്യമന്ത്രാലയം പുറത്തിറക്കി.

പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന കോവിഡ്-19 മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ടാണ് പള്ളികള്‍ തുറക്കുന്നത്. സ്ഥല ലഭ്യത, ജനസാന്ദ്രത, ലൊക്കേഷന്‍, പള്ളികളുടെ പരിസര പ്രദേശങ്ങള്‍ എന്നിവ പരിഗണിച്ചാണ് 500 പള്ളികള്‍ തുറക്കുന്നത്. ഒന്നാം ഘട്ടത്തില്‍ തുറക്കുന്ന പള്ളികളുടെ പേരു വിവരങ്ങള്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അല്‍ സലാത്ത അല്‍ ജദീദയില്‍ 9, അബു ഹമൂറില്‍ 8, അസ്ഗവയില്‍ 12, ഉം സാനിമില്‍ 6, ഉം സലാലില്‍ 19, ബു സിദ്രയില്‍ 4, ബാനി ഹാജറില്‍ 13 എന്നിങ്ങനെയാണ് 500 പള്ളികളാണ് വിവിധ ഇടങ്ങളിലായി തുറക്കുന്നത്.

ADVERTISEMENT

ഒന്നാം ഘട്ടത്തില്‍ 500 പള്ളികള്‍ തുറക്കുമെങ്കിലും വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരം മൂന്നാം ഘട്ടമായ ഓഗസ്റ്റ് മുതല്‍ മാത്രമേ ആരംഭിക്കുകയുള്ളു. സെപ്റ്റംബര്‍ 1 മുതല്‍ മുഴുവന്‍ പള്ളികളും തുറക്കും. പള്ളികളില്‍ വിശ്വാസികള്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച ബോധവല്‍ക്കരണ വീഡിയോകളും ചിത്രങ്ങളുമെല്ലാം മന്ത്രാലയത്തിന്റെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 

പ്രാർഥനക്കായി പള്ളികളിലെത്തുന്ന വിശ്വാസികള്‍ കോവിഡ് അപകട നിര്‍ണയന ആപ്ലിക്കേഷനായ ഇഹ്‌തെറാസ് സ്മാര്‍ട് ഫോണില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കാണിക്കണം. ഫേസ്മാസ്‌കും ധരിച്ചിരിക്കണം. വീടുകളില്‍ നിന്ന് തന്നെ അംഗശുദ്ധി വരുത്തി വേണം പള്ളികളിലെത്താന്‍. ബാങ്ക് വിളിക്കുമ്പോള്‍ മാത്രമാണ് പള്ളിയില്‍ പ്രവേശനം അനുവദിക്കുക. പള്ളിയുടെ അകത്ത് വിശ്വാസികള്‍ തമ്മില്‍ 2 മീറ്റര്‍ അകലവും പാലിച്ചിരിക്കണം. ഹസ്തദാനം പാടില്ല. നമസ്‌കാര പായ (മുസല്ല), പാരായണത്തിനുള്ള വിശുദ്ധ ഖുര്‍ ആന്‍ എന്നിവ വിശ്വാസികള്‍ സ്വന്തമായി കൊണ്ടുവരണം. ഇവ മറ്റുള്ളവരുമായി പങ്കിടുകയോ പള്ളികളില്‍ ഉപേക്ഷിച്ച് പോകാനോ പാടില്ല. മൊബൈല്‍ ഫോണില്‍ നോക്കി ഖുര്‍ ആന്‍ പാരായണം ചെയ്യാനും അനുവദിക്കില്ല.