ദമാമിൽ നിന്നുള്ള കെഎംസിസി ചാർട്ടേഡ് വിമാനങ്ങൾ നാടണഞ്ഞു

ദമാം∙ കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകാൻ പ്രതിസന്ധി നേരിട്ട കിഴക്കൻ പ്രവിശ്യയിലെ നിരവധി പ്രവാസികൾക്ക് കെഎംസിസി ചാർട്ടർ ചെയ്ത വിമാനങ്ങൾ ആശ്വാസമായി . കിഴക്കൻ പ്രവിശ്യ കമ്മിറ്റി, മലപ്പുറം ജില്ലാ കെഎംസിസി, ദമാം സെൻട്രൽ കമ്മിറ്റി എന്നിവർ ഏർപ്പെടുത്തിയ മൂന്നു വിമാനങ്ങളിലായി സ്ത്രീകളും

ദമാം∙ കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് പോകാൻ പ്രതിസന്ധി നേരിട്ട കിഴക്കൻ പ്രവിശ്യയിലെ നിരവധി പ്രവാസികൾക്ക് കെഎംസിസി ചാർട്ടർ ചെയ്ത വിമാനങ്ങൾ ആശ്വാസമായി .
കിഴക്കൻ പ്രവിശ്യ കമ്മിറ്റി, മലപ്പുറം ജില്ലാ കെഎംസിസി, ദമാം സെൻട്രൽ കമ്മിറ്റി എന്നിവർ ഏർപ്പെടുത്തിയ മൂന്നു വിമാനങ്ങളിലായി സ്ത്രീകളും കുട്ടികളുമടക്കം എഴുനൂറോളം പേർ വ്യാഴം രാവിലെ മുതൽ വെള്ളി പുലർച്ചെ വരെ 24 മണിക്കൂർ കൊണ്ട് ദമാമിൽ നിന്നു നാടണഞ്ഞു.
കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട രണ്ട് സൗദി ജംബോ ജെറ്റ് വിമാനത്തിലും ഒരു സ്പൈസ് ജെറ്റ് വിമാനത്തിലുമാണ് ഇവർ സുരക്ഷിതമായി നാട്ടിലെത്തിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങളുടെ പേരിൽ നിലനിന്ന ആശങ്കകൾക്ക് വിരാമമിട്ട് കെഎംസിസി നൽകിയ പിപിഇ കിറ്റുകൾ ധരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ടാണ് യാത്ര തിരിച്ചതെന്ന് പ്രവിശ്യാ കെഎംസിസി കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് കുട്ടി കോഡൂർ,ആലിക്കുട്ടി ഒളവട്ടൂർ, അബ്ദുൽ ഖാദർ മാസ്റ്റർ വാണിയമ്പലം, മാമു നിസാർ, കാദർ ചെങ്കളഎന്നിവർ അറിയിച്ചു.