ഷാർജ ∙ നാട്ടിൽ ഒരു കാർ വാങ്ങിക്കുക എന്ന സ്വപ്നവുമായി മൂന്നര പതിറ്റാണ്ടിനു മുൻപ് യുഎഇയിലെത്തിയ ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ബഷീർ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി. 1982ൽ യുഎഇയിൽ എത്തിയ ഇദ്ദേഹം 10 വർഷത്തോളം ഷാർജ മുൻസിപ്പാലിറ്റിയിലും പിന്നീട് 10 വർഷം 'ഷംസുൽ മാറഫ്' ബുക്ക് ഷോപ്പിലും ജോലി ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ നാട്ടിൽ ഒരു കാർ വാങ്ങിക്കുക എന്ന സ്വപ്നവുമായി മൂന്നര പതിറ്റാണ്ടിനു മുൻപ് യുഎഇയിലെത്തിയ ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ബഷീർ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി. 1982ൽ യുഎഇയിൽ എത്തിയ ഇദ്ദേഹം 10 വർഷത്തോളം ഷാർജ മുൻസിപ്പാലിറ്റിയിലും പിന്നീട് 10 വർഷം 'ഷംസുൽ മാറഫ്' ബുക്ക് ഷോപ്പിലും ജോലി ചെയ്തു. അതിനുശേഷം ഷാർജയിലെ 'ഷോയ്‌ഫാത്ത് ഇന്റർനാഷനൽ സ്കൂളിൽ' 18 വർഷത്തെ സേവനം അവസാനിപ്പിച്ചാണ് നാട്ടിലേക്കുള്ള മടക്കം. കോവിഡ് 19 കാലത്ത് ഒത്തുകൂടൽ സാധ്യമല്ലാതിരുന്നിട്ടും നാട്ടുകാരിൽ നിരവധിപേർ സൂം മീറ്റിങ്ങിലൂടെ തങ്ങളുടെ പ്രിയപ്പെട്ട ബഷീർക്കാക്ക് യാത്രയയപ്പു നൽകി. എം.വി. അബ്ബാസ്, വിജയകുമാർ നായർ, ഒ.കെ. അക്ബർ, ഉമ്മർ ഒറ്റപ്പാലം എന്നിവർ നേതൃത്വം നൽകി.

ഈസ്റ്റ് ഒറ്റപ്പാലം വീട്ടിലകത്ത് കുടുംബത്തിലെ മുതിർന്ന മകനായ ബഷീർ തന്റെ കുടുംബം പുലർത്താനായി നാട്ടിൽ സ്വന്തമായി ഒരു കാർ വാങ്ങിക്കുക എന്ന സ്വപ്നവുമായാണ് പൊടിമീശ മുളക്കുന്ന പ്രായത്തിൽ യുഎഇ മണലാരണ്യത്തിൽ വന്നിറങ്ങുന്നത്. അന്നത്തെ വരുമാനംകൊണ്ടു അദ്ദേഹത്തിന്‍റെ സ്വപ്നവണ്ടി വാങ്ങിക്കാൻ കഴിഞ്ഞില്ല. എങ്കിലും തന്റെ സഹോദരങ്ങൾ, ബന്ധുക്കൾ തുടങ്ങി കുടുംബത്തിലെ നിരവധിപേരെ യുഎഇയിലേക്കു കൊണ്ടുവരുവാനും ജോലി തരപ്പെടുത്തിക്കൊടുക്കാനും സാധിച്ചതിലൂടെ ഒരു വലിയ കുടുംബത്തിലെ ഒ‌‌ട്ടേറെ പേർക്കാണ് മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാൻ കഴിഞ്ഞത്.

ADVERTISEMENT

വർഷങ്ങൾക്കു മുൻപ് ഒറ്റപ്പാലത്തുകാരുടെ പ്രാദേശിക കൂട്ടായ്മ സജീവമായിരുന്നപ്പോൾ നേതൃനിരയിലും കൂട്ടായ്മയുടെ പ്രവർത്തനങ്ങളിൽ മുന്നിൽനിന്നു പ്രവർത്തിച്ചിരുന്നു. എല്ലായ്പ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായ ബഷീർക്കയുടെ നിസ്വാർഥ മനസ്സും ആത്മാർഥമായ ഇടപെടലുകളും അൻപതിൽപരം ആളുകൾക്ക് വിവിധ മേഘലകളിൽ തൊഴിൽ ലഭിക്കാൻ സഹായിച്ചു. 

ഇന്ത്യൻ മീഡിയ ഫോറം സ്ഥാപക പ്രസിഡന്റായിരുന്ന, അന്തരിച്ച പി.വി. വിവേകാനന്ദനോടൊപ്പം ഒറ്റപ്പാലം കൂട്ടായ്മയിൽ നിന്നുകൊണ്ടും വ്യക്തിപരമായും വളരെ അടുത്ത സുഹൃദബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള പ്രവാസ ജീവിതാനുഭവങ്ങൾ പറയുമ്പോൾ തനിക്ക് ഒരു ജ്യേഷ്ഠ സഹോദരനയാണ് നഷ്ടപ്പെട്ടതെന്ന് ബഷീർ പറയുന്നു. സാമൂഹിക– സാംസകാരിക പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലിയുമായി വളരെ അടുത്ത സൗഹൃദബന്ധമാണുള്ളത്.

ADVERTISEMENT

ഇനിയുള്ള വിശ്രമജീവിതം നാട്ടിൽ പ്രിയപത്നി സൈനബക്കും മക്കൾക്കുമൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. ദുബായ് ഇസ്‍ലാമിക് ബാങ്കിൽ ഐടി സപ്പോർട്ട് എൻജിനീയറായ മൂത്തമകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷഹീദ എന്നിവർ ഷാർജയിൽ താമസിക്കുന്നു. രണ്ടാമത്തെ മകൻ മുഹമ്മദ് അഫ്സൽ ഒറ്റപ്പാലത്ത് ഐടി മാജിക് കംപ്യൂട്ടേഴ്സ് എന്ന സ്ഥാപനം നടത്തുന്നു. ഇളയമകൻ മുഹമ്മദ് അജ്മൽ എൻജിനീയർ വിദ്യാർഥിയും മകൾ ഫാത്തിമ അൻസിയ ബിഎസ്‌സി വിദ്യാർഥിനിയുമാണ്.