ഖത്തർ കെഎംസിസി ഏർപ്പെടുത്തിയ വിമാനം കൊച്ചിയിലേക്ക് പറന്നു
ദോഹ ∙ 251 പ്രവാസികളുമായി ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഡ്രീം ലൈനര്‍ വിമാനം കൊച്ചിയിലേക്ക് പറന്നു. പ്രാദേശിക സമയം വൈകിട്ട് 6.00 മണിയോടെ ദോഹയില്‍ നിന്ന് പുറപ്പെട്ട വിമാനം അർധരാത്രി 12.45 ഓടെ കൊച്ചിയിലെത്തും. ഗര്‍ഭിണികള്‍, കുട്ടികള്‍, സന്ദര്‍ശക വീസയിലെത്തി

ദോഹ ∙ 251 പ്രവാസികളുമായി ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഡ്രീം ലൈനര്‍ വിമാനം കൊച്ചിയിലേക്ക് പറന്നു. പ്രാദേശിക സമയം വൈകിട്ട് 6.00 മണിയോടെ ദോഹയില്‍ നിന്ന് പുറപ്പെട്ട വിമാനം അർധരാത്രി 12.45 ഓടെ കൊച്ചിയിലെത്തും. ഗര്‍ഭിണികള്‍, കുട്ടികള്‍, സന്ദര്‍ശക വീസയിലെത്തി വീസ കാലാവധി കഴിഞ്ഞവര്‍, ജോലി നഷ്ടപ്പെട്ടവര്‍, രോഗികള്‍, അടിയന്തരമായി നാട്ടിലേക്ക് പോകുന്നവര്‍ എന്നിവരെല്ലാമാണ് യാത്രക്കാരായുള്ളത്. 1,300 റിയാലാണ് ടിക്കറ്റ് നിരക്ക്. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് സൗജന്യ ടിക്കറ്റും നിരക്കിളവും നല്‍കിയിട്ടുണ്ട്.
കെഎംസിസിയുടെ ദോഹ-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനവും അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ 176 പ്രവാസികളുമായി ഇന്ന് അർധരാത്രിയോടെ കണ്ണൂരിലെത്തും. കോവിഡ് 19 പ്രതിസന്ധിയില്‍ അകപ്പെട്ട പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ഡ്രീം ലൈനര്‍ ഉള്‍പ്പെടെ ഖത്തര്‍ കെഎംസിസിയുടെ സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ 28 ഓളം ചാര്‍ട്ടേഡ് വിമാനങ്ങളാണ് കേരളത്തിലെ നാലു വിമാനത്താവളങ്ങളിലേക്കുമായി സര്‍വീസ് നടത്തിയതെന്ന് കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി റഹീസ് പെരുമ്പ പറഞ്ഞു.