സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം
അബുദാബി∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. ഭൂരിഭാഗം സ്കൂളുകളും നൂറുമേനി.
അബുദാബി∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. ഭൂരിഭാഗം സ്കൂളുകളും നൂറുമേനി.
അബുദാബി∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. ഭൂരിഭാഗം സ്കൂളുകളും നൂറുമേനി.
അബുദാബി∙ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഗൾഫിലെ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. ഭൂരിഭാഗം സ്കൂളുകളും നൂറുമേനി. ഉയർന്ന മാർക്കു നേടിയാണ് ഒട്ടുമിക്ക വിദ്യാർഥികളും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയത്. വിജയത്തിലും എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയവരിൽ പെൺകുട്ടികൾ മുന്നിൽ.
ഡൽഹി പ്രൈവറ്റ് സ്കൂൾ, ദുബായ്: 253 വിദ്യാർഥികൾ പരീക്ഷ എഴുതി. 100% വിജയം. ആദ്യ സ്ഥാനക്കാർ–നിതിൻ കുമാർ രാമചന്ദ്രൻ (98.8%), ഷെയ്ഖ് ഫർഹാൻ സെയ്ഫ് (97.8%).
ഇന്ത്യൻ സ്കൂൾ അബുദാബി: ആദ്യ സ്ഥാനക്കാർ– ദേവനന്ദ മനോജ് (98.4), കീർത്തി മേനോൻ, മാളവിക മഹേഷ് നായർ, ഫർദീൻ അഷ്റഫ് (97.6), നസ്റിൻ സാദിഖ് (97.4)
ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ ദുബായ്: 569 പേർ പരീക്ഷ എഴുതി. ആദ്യ സ്ഥാനക്കാർ– ലേഹ മഹേഷ്കുമാർ (98.4), എലിസബത്ത് ഗ്രേസ് സ്റ്റാൻലി (98.2), ദിയ ജനക് മെർ, ലുബൈന അലി മുർതസ, സാത്വിക് ശുക്ല (97.8).
ഇന്ത്യൻ പബ്ലിക് ഹൈസ്കൂൾ റാസൽഖൈമ: 85 വിദ്യാർഥികൾ പരീക്ഷ എഴുതി. 100% വിജയം. ആദ്യ സ്ഥാനക്കാർ–ആൻ മറിയ അജോയ് (98.2), മറിലിൻ ആൻ ബിജു (97.6), ശിവ ഗംഗ സുധീർ (95.8). 73% വിദ്യാർഥികൾക്കും ഡിസ്റ്റിംഗ്ഷൻ. ആൻ മറിയ അജോയ്, മറിലിൻ ആൻ ബിജു എന്നീ വിദ്യാർഥികൾക്ക് ഇംഗ്ലീഷിലും ഗണിതത്തിലും നൂറിൽ 100 മാർക്ക്.
ജെംസ് ഔർഓൺ ഇന്ത്യൻ സ്കൂൾ ദുബായ്: 325 വിദ്യാർഥികൾ പരീക്ഷ എഴുതി. 100% വിജയം. ആദ്യ സ്ഥാനക്കാർ–സപ്ന ഹരിലാൽ (98), ദേവനന്ദ നക്ഷത്ര, ജൂലി ഫ്രാൻസിസ് പോൾ (97.6), സിവിൻ ക്രിസ്തുദാസ് പെരേര, സിറിൾ ജോസഫ് സെബാസ്റ്റ്യൻ, ഗോവിന്ദ് മണികണ്ഠൻ (96.6). ഈ സ്കൂളിലെ 16 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ1 ഗ്രേഡുണ്ട്.
സ്കോളേഴ്സ് ഇന്ത്യൻ സ്കൂൾ, റാസൽഖൈമ: 58 വിദ്യാർഥികൾ പരീക്ഷ എഴുതി. 100% വിജയം. ആദ്യ സ്ഥാനക്കാർ–ഹിസാൻ മിൻഹാജ് ആസാദ് (94.8), അലീന മറിയ ജോജി, ശിവപ്രിയ പുതിയോട്ടിൽ (93.6), അഫ്രീൻ സൂബിയ ഫാറൂഖി (93.4).
ഏഷ്യൻ ഇന്റർനാഷണൽ പ്രൈവറ്റ് സ്കൂൾ, അബുദാബി റുവൈസ്: 100 വിദ്യാർഥികൾ പരീക്ഷ എഴുതി. 100% വിജയം. ആദ്യ സ്ഥാനക്കാർ–ലിഖിത സായ് ടോട്ട (96.8), അദ്വൈത് രോഹിത് പാട്ടീൽ. സായ്റാം നരേന്ദ്ര ബാബു (95.6), പാർഥ്കുമാർ രജ്നീകാന്ത് പട്ടേൽ (94.2)
എമിറേറ്റ്സ് നാഷണൽ സ്കൂൾ ഷാർജ: 248 വിദ്യാർഥികൾ പരീക്ഷ എഴുതി. 100% വിജയം. ആദ്യ സ്ഥാനക്കാർ–ഫർസാന മുബാറക് (96.8), ബാസിൽ ഷൈജു വെളക്കാട്ടുകുഴി (96.2), ക്രിസ് ജോജു അരിക്കാട്ട് (96).
ദാറുൽഹുദ ഇസ്‌ലാമിക് സ്കൂൾ അൽഐൻ: 82 വിദ്യാർഥികൾ പരീക്ഷ എഴുതി. 100% വിജയം. ആദ്യ സ്ഥാനക്കാർ–ഫാത്തിമത് തസ്നീം (94.2), അഫ്രീൻ അബ്ദുള്ള (93.6), സഫ നസ്റീൻ, താകിയ ഖാനം സുമയ്യ (91.8).
ഇന്ത്യൻ സ്കൂൾ അൽഐൻ: 110 വിദ്യാർഥികൾ പരീക്ഷ എഴുതി. 100% വിജയം. ആദ്യ സ്ഥാനക്കാർ–ഫാത്തിമ നിഷ് വാ ഷെറിൻ, ഹ്യദ്യ ഗംഗാധരൻ, അഭിനവ് സുഹോഷ്, അലക്സി ബിനു (97.2), കെസിയ മറിയ ഷാജി, നിയ ഫെബിൻ (96.2), സയന എലിസബത്ത് സിനു (95.8).
സെന്റ് മേരീസ് കാത്തലിക് ഹൈസ്കൂൾ ഫുജൈറ: 50 വിദ്യാർഥികൾ പരീക്ഷ എഴുതി. 100% വിജയം. ആദ്യ സ്ഥാനക്കാർ– ലിയോറ പ്രകാശ് മാസ്കറീന (95.4), ആലിസ് ബേബി ബെൻ (94.4), പ്രൈസിലിൻ പീറ്റർ (94).
ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂൾ, ഖോർഫക്കാൻ: 100% വിജയം. ആദ്യ സ്ഥാനക്കാർ–ആഷ്്ലി സാറ ബിജു (93.2), മുഹമ്മദ് മഹീർ (91.8), റഹീമ ഷിറിൻ (91.2).
അൽഅമീർ ഇംഗ്ലീഷ് സ്കൂൾ അജ്മാൻ: 100% വിജയം. ആദ്യ സ്ഥാനക്കാർ–നസറിൻ നാസർ (96.6), ശരണ്യ ജയമോഹൻ (95.4), നന്ദന ജോയ് രവീന്ദ്രൻ, മീനാക്ഷി ഗോപാലകൃഷ്ണൻ (94.8).
ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ ദുബായ്: 110 വിദ്യാർഥികൾ പരീക്ഷ എഴുതി. 100% വിജയം. ആദ്യ സ്ഥാനക്കാർ– ഏഞ്ചലീന എൽസ പീറ്റർ (95.8), കാർത്തിക രാംദാസ് (94.4), ക്രിസ്റ്റൽ അഭിഗൈൽ നസ്റത്ത് (94.2).
ഇന്ത്യൻ സ്കൂൾ ഷാർജ: 623 വിദ്യാർഥികൾ പരീക്ഷ എഴുതി. 100% വിജയം. ആദ്യ സ്ഥാനക്കാർ– വൈഷ്ണവി വെങ്കായിൽ മഠത്തിൽ (97.8), പവൻ സജി (97.4), അനുപമ സുജ രഞ്ജിത് (97.2).
ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ ദുബായ്: 63 വിദ്യാർഥികൾ പരീക്ഷ എഴുതി. 100% വിജയം. ആദ്യ സ്ഥാനക്കാർ–സുരാജ് പനയൻചിറ സുനിൽകുമാർ (96), ഫാസിൽ ഹാഷിം (94), കഷ് വി മാഗൊ (93).
ദ് മോഡൽ സ്കൂൾ അബുദാബി: 78 വിദ്യാർഥികൾ പരീക്ഷ എഴുതി. 100% വിജയം. ആദ്യ സ്ഥാനക്കാർ– എമിൽ മാണി സ്റ്റീഫൻ, അഷിക അബ്ദുൽകലാം, ലുബാബ ജബീൻ.
എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷണൽ അക്കാദമി അബുദാബി: 100% വിജയം. ആദ്യ സ്ഥാനക്കാർ– ഗിഫ്റ്റ്സൺ എബ്രഹാം (95.6), പ്രജിത് ഷെട്ടി (90.8), സാന്ദ്ര എൽസ സുബൻ (90.4)
ഇന്ത്യൻ സ്കൂൾ റാസൽഖൈമ : 163 വിദ്യാർഥികൾ പരീക്ഷ എഴുതി. 100% വിജയം. ആദ്യ സ്ഥാനക്കാർ– ധ്യൂവ് ഗിരീഷ് (97.8), ബഞ്ചമിൻ തോമസ് (97.2), മുഹമ്മദ് അർമാൻ (95.6).
ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ അജ്മാൻ: 100% വിജയം. ആദ്യ സ്ഥാനക്കാർ– രൂപ ഉസ്മാൻ (95.8), ഒമർ സാബിത്, യു ഹാഷിഫ (93.4), വിഷ്ണു മഹേന്ദ്രകുമാർ (93.2).
ഹാബിറ്റാറ്റ് സ്കൂൾ അജ്മാൻ: 100% വിജയം. ആദ്യ സ്ഥാനക്കാർ– ഹനാൻ സുബൈർ (97), അമിത് അനിൽ ഇമ്മട്ടി (96), അദിതി ബിജോയ് (95.6).
ഹാബിറ്റാറ്റ് സ്കൂൾ ഉമ്മുൽഖുവൈൻ: 100% വിജയം. ആദ്യ സ്ഥാനക്കാർ– ആയിഷ റിഫ (96.6).
ഈസ്റ്റ് പോയിന്റ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ അജ്മാൻ: 54 വിദ്യാർഥികളിൽ 9 പേർ 90% മുകളിൽ മാർക്കുനേടി. ദാവൂദ് മുഹമ്മദ്, ഫാത്തിമ സഹല, ഹഫ്ഷാന്‍ റഹീസ്.
പേസ് ഇന്റർനാഷനൽ സ്കൂൾ ഷാർജ: 46 വിദ്യാർഥികൾ പരീക്ഷ എഴുതി. 100% വിജയം. ആദ്യ സ്ഥാനക്കാർ–നേഹ സുന്ദർ, അലി അഹ്മദ് അസീസ് (92).